Breaking News

മുളിയാർ ഗ്രാമപഞ്ചായത്ത് പ്രവേശനോത്സവം ബോവിക്കാനം എ.യു.പി സ്കൂളിൽ; കുരുന്നുകൾക്ക് ആവേശമായി സിനിമാ താരം ഉണ്ണിരാജ

ഉണ്ണികളോടൊപ്പം ഉണ്ണിരാജയും; ബോവിക്കാനം എ.യു.പി സ്കൂൾ പ്രവേശനോത്സവം ആവേശകരമായി
മുളിയാർ: അക്ഷരത്തൊപ്പികളും വർണ്ണക്കുടകളുമായി ഒന്നാം ക്ലാസിലേക്ക് എത്തിയ കുരുന്നുകളെ വരവേറ്റ് ബോവിക്കാനം എ.യു.പി സ്കൂൾ പ്രവേശനോത്സവം. പുതുതായി സ്കൂളിലെത്തിയ എല്ലാ ക്ലാസുകളിലെയും കുട്ടികളെയും രക്ഷിതാക്കളെയും ചേർത്തുവെച്ച് നടത്തിയ പ്രവേശനോത്സവം ഹാൾ നിറഞ്ഞ ജനപങ്കാളിത്തം കൊണ്ട് വ്യത്യസ്തമായൊരു അനുഭവമായി മാറി.
പി.ടി.എ പ്രസിഡന്റ് മൊയ്ദീൻ റാഷിദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഗംഗാധരൻ നായർ പാടി കുട്ടികൾക്കുള്ള പഠനോപകരണ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ പ്രശസ്ത സിനിമാ താരം ഉണ്ണിരാജ കുരുന്നുകളെ ചേർത്തുവെച്ച് ചിരിപ്പിച്ചും ചിന്തിപ്പിച്ചും സംവദിച്ചത് പ്രവേശനോത്സവത്തിന്റെ ആവേശം ഇരട്ടിയാക്കി. തുടർന്ന് സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഉണ്ണികൃഷ്ണൻ അണിഞ്ഞ രക്ഷിതാക്കൾക്കായി പ്രത്യേക പാരന്റിംഗ് ക്ലാസും നയിച്ചു.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനീസ മൻസൂർ, മുളിയാർ പഞ്ചായത്ത് അംഗങ്ങളായ ലുബ്ന മുനീർ, മിസിരിയ, അനന്യ, ജയകൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ ശേഖരൻ നമ്പ്യാർ എം.സി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിൽ ജയചന്ദ്രൻ, വേണുകുമാർ, സുഭാഷ് ചന്ദ്ര എന്നിവർ പങ്കെടുത്തു.
സ്കൂൾ ഹെഡ്മിസ്ട്രസ് സുലോചനകുമാരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുരേഷ് പി.വി നന്ദിയും പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments