Breaking News

ശമ്പള-പെൻഷൻ പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തണം :കെ. എസ്. എസ്. പി. എ.

കൂറ്റനാട് : സംസ്ഥാന ജീവനക്കാർക്കും  പെൻഷൻകാർക്കും ലഭിക്കേണ്ട ശമ്പള-പെൻഷൻ പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തണമെന്നും, മെഡിസെപ് പദ്ധതി അപാകതകൾ പരിഹരിച്ച് എല്ലാവര്ക്കും ഗുണപ്രദമായ രീതിയിൽ നടപ്പാക്കണമെന്നും കെ എസ് എസ് പി എ തൃത്താല നിയോജകമണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ പി ഇബ്രാഹിംകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന  കൺവെൻഷൻ ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ കെ മൂസക്കുട്ടി ഉദ്ഘാടനം ചെയ്തു. ഒ പി ഉണ്ണിമേനോൻ, രാജൻ പുന്നൊളി, കെ സി രാജഗോപാലൻ, വി ആർ ഋഷഭദേവൻ നമ്പൂതിരി,, കെ വി അച്യുതൻ, മുരളി മൂത്താട്ട്, ജയദേവൻ ആനക്കര, ശശീന്ദ്രൻ കുമ്പിടി, വി എ ശ്രീനിവാസൻ,  എം മോഹൻകുമാർ, എ എം ഹംസ, നാരായണൻ പട്ടത്ത്, ടി കെ മൊയ്‌തീൻ കുട്ടി, ചന്ദ്രൻ തൃത്താല, ഒ വാസുദേവൻ തുടങ്ങിയവർ സംസാരിച്ചു. വി കെ ഉണ്ണികൃഷ്ണൻ സ്വാഗതവും  വി ടി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments