Breaking News

*കാസറഗോഡ് 'ഓപ്പറേഷൻ സൈ-ഹണ്ട് 3.0': വ്യാപക പരിശോധന; 16 കേസുകൾ രജിസ്റ്റർ ചെയ്തു.*

കാസറഗോഡ് : സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി കാസറഗോഡ് ജില്ലയിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയായ 'ഓപ്പറേഷൻ സൈ-ഹണ്ട് 3.0'-ൽ വ്യാപക നടപടികൾ. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി നടത്തിയ പരിശോധനയിൽ 16 കേസുകൾ (FIR) രജിസ്റ്റർ ചെയ്തു. സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്നതും സൈബർ സാമ്പത്തിക തട്ടിപ്പിലൂടെ ലഭിക്കുന്ന പണം വിനിമയം നടത്തുന്ന അക്കൗണ്ടുകളും മറ്റും കേന്ദ്രികരിച്ചാണ് പരിശോധന നടത്തിയത്. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ കർശന നടപടിയാണ് സ്വീകരിച്ചുവരുന്നത്.

പ്രധാന കണക്കുകൾ
----------------------
രജിസ്റ്റർ ചെയ്ത കേസുകൾ (FIR)  16 
പിടിച്ചെടുത്ത ഉപകരണങ്ങൾ 13 

രജിസ്റ്റർ ചെയ്ത കേസുകളിൽ സമഗ്ര അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘനങ്ങൾ രൂപികരിച്ചു.  
സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments