ചെർക്കള ഗവ. ഹൈസ്കൂൾ മുതൽ വി.കെ പാറ ജംഗ്ഷൻ വരെ സർവീസ് റോഡ് അറ്റകുറ്റപണി നടത്തി ഗതാഗതയോഗ്യമാക്കണം.
ചെർക്കള : ചെർക്കള ഗവ. ഹൈസ്കൂൾ മുതൽ വി.കെ പാറ ജംഗ്ഷൻ വരെ സർവീസ് റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നതിനാൽ വാഹനം ഓടിക്കാൻ പറ്റാത്ത സ്ഥിതിയിലാണ്. വാഹനം കേട്പാടുകൾ പറ്റി വൻ ബാധ്യതയാണ് വരുന്നത് . ആയതിനാൽ അടിയന്തിരമായി സർവീസ് റോഡ് നന്നാക്കാൻ നടപടി ഉണ്ടാവണമെന്ന് ഓട്ടോ തൊഴിലാളി യൂണിയൻ (സിഐടിയു) ചെങ്കള ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു .
ചെർക്കളയിൽ പണി പൂർത്തിയായ വഴിയിട വിശ്രമ കേന്ദ്രം ഉടൻ തുറന്ന് കൊടുക്കണം. ജില്ലാ ജോയിൻ്റ് സെക്രട്ടറി എ ആർ ധന്യവാദ് ഉദ്ഘാടനം ചെയ്തു. അബ്ദുൽ കരീം പി എം അധ്യക്ഷo വഹിച്ചു. ഏരിയ സെക്രട്ടറി ഷാഫി ചാലക്കുന്ന് സംഘടന റിപ്പോർട്ടും , ഡിവിഷൻ സെക്രട്ടറി എ എം വിജയൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. പി കുഞ്ഞിരാമൻ , ബി അപ്പുക്കൻ സംസാരിച്ചു. ഭാരവാഹികൾ പ്രസിഡണ്ട് അബ്ദുൽ കരീം പി എം , പുരുഷത്തമൻ എസ്, വിജേഷ് പി വൈസ് പ്രസിഡണ്ട് സെക്രട്ടറി എ എം വിജയൻ , പി . കുഞ്ഞിരാമൻ, സുനിൽ എടനീർ ജോ. സെക്രട്ടറി, ബി അപ്പുക്കൻ ട്രഷറർ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments