*നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സി.ജെ.പി പ്രതിനിധികളുമായി കേന്ദ്രമന്ത്രിമാർ നടത്തിയ ചർച്ച പരാജയം*
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സി.ജെ.പി പ്രതിനിധികളുമായി കേന്ദ്രമന്ത്രിമാർ നടത്തിയ ചർച്ച പൂർത്തിയായി. വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ അനുകൂല പ്രതികരണമല്ല സർക്കാർ സ്വീകരിച്ചതെന്നും മറ്റ് രണ്ട് കാര്യങ്ങളിലും അനുകൂല സമീപനമാണെന്നും സി.ജെ.പി വ്യക്തമാക്കി.
ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ മറുപടിക്ക് കേന്ദ്രം സാവകാശം തേടി. ആത്മഹത്യ ചെയ്ത കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം, പ്രതിഷേധിച്ചവർക്കെതിരെ കേസെടുക്കരുത് എന്നീ ആവശ്യങ്ങളിലാണ് കേന്ദ്രം അനുകൂല തീരുമാനമെടുത്തത്.
മന്ത്രിയുടെ രാജി ആവശ്യത്തിൽ ഇന്ന്ഉ ച്ചയ്ക്ക് തീരുമാനം അറിയിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്
*ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയിൽ ഉറച്ച് സിജെപി; സമയം തേടി സർക്കാർ*..
*നാളെ വീണ്ടും ചർച്ച*
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായി ചർച്ച പൂർത്തിയാക്കി സിജെപി പ്രതിനിധി സംഘം. തങ്ങളുടെ രണ്ട് ആവശ്യങ്ങളോട് കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതായി ചർച്ചയ്ക്ക് ശേഷം സിജെപി അറിയിച്ചു. എന്നാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ സമയം തേടിയിട്ടുണ്ടെന്നും നാളെ വീണ്ടും ചർച്ച നടക്കുമെന്നും സിജെപി പ്രതിനിധികൾ പറഞ്ഞു. മന്ത്രി രാജി വെയ്ക്കാത്തെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും നേതാക്കൾ ആവർത്തിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments