Breaking News

*എസ്ബിഐ മാനേജറുടെ മുഖത്തടിച്ച് മുൻ കേന്ദ്രമന്ത്രിയുടെ മകൾ; കേസെടുത്ത് പൊലീസ്*

 ചെന്നൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജറെ മർദിച്ച സംഭവത്തിൽ മുൻ കേന്ദ്രമന്ത്രി എം.കെ. അഴഗിരിയുടെ മകൾ കയൽവിഴിക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. ഓഫീസിലെത്തി കയൽവിഴി ബാങ്ക് മാനേജറുടെ മുഖത്തടിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

കയൽവിഴിയുടെ ഉടമസ്ഥതയിലുള്ള വാണിജ്യ സമുച്ചയത്തിലാണ് എസ്.ബി.ഐയുടെ അഡയാർ ശാഖ പ്രവർത്തിക്കുന്നത്. ഈ കെട്ടിടത്തിലെ തകരാറിലായ ലിഫ്റ്റ് നന്നാക്കാൻ ബാങ്ക് മാനേജർ കയൽവിഴിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തർക്കമാണ് ഒടുവിൽ മർദനത്തിൽ കലാശിച്ചത്.

ഓഫീസിൽ വെച്ച് ബാങ്ക് മാനേജറുമായി സംസാരിക്കുന്നതിനിടെ പെട്ടെന്ന് പ്രകോപിതയായ കയൽവിഴി എഴുന്നേറ്റ് വന്ന് അദ്ദേഹത്തിന്റെ മുഖത്തടിക്കുന്നത് പുറത്തുവന്ന സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവസമയത്ത് ഇവർക്കൊപ്പം മറ്റൊരു വ്യക്തിയും ദൃശ്യങ്ങളിലുണ്ട്.

മർദനമേറ്റതിന് പിന്നാലെ ബാങ്കിന്റെ ചീഫ് മാനേജർ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ചെന്നൈ പൊലീസ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്. സി.സി.ടി.വി. ദൃശ്യങ്ങൾ പ്രധാന തെളിവായി സ്വീകരിച്ച പൊലീസ്, കയൽവിഴിക്കെതിരെ നാല് വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments