Breaking News

*പ്രാദേശികചരിത്ര പഠനസമിതി ജില്ലാ പ്രവർത്തക സമ്മേളനം* --------------------------------------

തീരുർ : മലപ്പുറം ജില്ലാ പ്രാദേശിക ചരിത്ര പഠന സമിതി പ്രവർത്തക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട്‌ കെ. സി. അബ്ദുൽ ലത്തീഫിന്റെ അധ്യക്ഷതയിൽ തിരൂർ ബോയ്‌സ് ഹൈസ്കൂളിലെ ഒഎസ്എ ഓഡിറ്റേറിയത്തിൽ വെച്ച്   മലയാളം സർവ്വകലാശാല ചരിത്ര വിഭാഗം മേധാവി ഡോ. മഞ്ജുഷ ആർ വർമ (അക്കാഡമിക്സമിതി അംഗം) ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡൻ്റ് കെ.സി. അബ്ദുള്ള റിപ്പോർട്ട് അവതരിപ്പിച്ചു . 
 
തീരുർ താലൂക് ലൈബ്രറി കൌൺസിൽ പ്രസിഡണ്ട്‌ മുഖ്യാഥിതി ആയിരുന്നു.
 ലൈബ്രറികളുടെ ചരിത്ര വിവരശേഖരണത്തിനുള്ള
പങ്കാളിത്തത്തെകുറിച്ചും സംസാരിച്ചു. സബ്കമ്മിറ്റികളുടെ 31നേതാക്കന്മാർ സമ്മേളിച്ചു കൊണ്ട് മലപ്പുറം ജില്ലയിലെ ഓരോ തദ്ദേശ സ്വയം ഭരണ പ്രദേശങ്ങൾക്കും സമഗ്ര ചരിത്രം തയ്യാറാക്കുന്നതിന് 18 വിഷയ സംബന്ധമായ സബ് കമ്മിറ്റികൾ രൂപീകരിച്ചു. ഓരോ സബ് കമ്മിറ്റിയുടെയും വിപുലമായ സബ് കമ്മിറ്റികൾ വിളിച്ചു കൂട്ടാനും ചരിത്ര വിവരശേഖരണത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും തീരുമാനിച്ചു..
 പരമ്പരാഗത അങ്ങാടി ചരിത്ര വിവര ശേഖരണത്തിലേക്ക് പരമ്പരാഗത വ്യാപരികളെയും വ്യവസായികളെയും ചേർത്തു സബ് കമ്മിറ്റിയുണ്ടാക്കാൻ കെ. കെ. അബ്ദുൽ റസാഖ് ഹാജി നിർദ്ദേശിച്ചു. ആദ്യമായി ഭൂമി ചരിത്ര വിവര ശേഖരണത്തിന് ഇറങ്ങുന്ന പ്രവർത്തകർക്കും, തദ്ദേശ സ്വയം ഭരണ പ്രതിനിധികൾക്കും ഹിസ്റ്റോറിക്കൽ ജിയോ ഗ്രഫിയിൽ പഠന ക്ലാസുകൾ എല്ലാ ചരിത്ര രചന പ്രദേശത്തും സംഘടിപ്പിക്കാൻ ജില്ലാ തലത്തിൽ സബ് കമ്മിറ്റി രൂപീകരിക്കാൻ അടീപ്പാട്ട് കബീർ റിഫായി നിർദ്ദേശിച്ചു, 
തദ്ദേശ സ്വയം ഭരണ സാരഥി കളെ ചെയർമാന്മാരാക്കി ഓരോ ചരിത്ര രചന പ്രദേശത്തുംസബ് കമ്മിറ്റികളുണ്ടാക്കാൻ  തിരൂർ മുനിസിപ്പൽ കൗൺസിലർ ശാന്ത ടീച്ചർ നിർദ്ദേശിച്ചു, തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളിൽ ആദ്യമായി ജനത പഠന വിവര ശേഖരണത്തിനിറങ്ങാൻ ചരിത്ര ശില്പ ശാലകൾ മുഴുവൻ ചരിത്ര രചന പ്രദേശത്തും നടത്താൻ സബ്കമ്മിറ്റി  കളുണ്ടാക്കാൻ എം. കെ അബ്ദുസമദ് നിർദ്ദേശിച്ചു. ജില്ലയിലെ നദീതട ആവാസപഠനങ്ങളും നദികൾ തോടുകൾ എന്നിവയുടെ ചരിത്ര വിവര ശേഖരണതിന്നായി തീര ദേശ വാസികളെ സംഘടിപ്പിച്ചു കൊണ്ട് സബ് കമ്മിറ്റി ജില്ലാ അടിസ്ഥാനത്തിൽ സംഘടിപ്പിക്കാൻ കാദർ മാസ്റ്റർ നിർദ്ദേശിച്ചു.
 ത്രയ്മാസ ജർണൽ പ്രസിദ്ധീകരിച്ചു തുടങ്ങാൻ പദ്മകുമാർ ഉള്ളാട്ടിൽ  നിർദ്ദേശിച്ചു.
 ഹയർ സെക്കന്ററി,ഹൈ സ്കൂൾ, കോളേജ് തല വിദ്യാർത്ഥി കൾക്കായി ചരിത്ര വിവര ശേഖരണ പഠന ക്ലാസുകൾ സംഘടിപ്പിക്കാൻ എപി സുബ്രഹ്മണ്യൻ നിർദ്ദേശിച്ചു. അംഗങ്ങൾക്കായി ജില്ലയിലെ ചരിത്ര പ്രദേശ ങ്ങളിലേക്കുള്ള പഠന യാത്ര സംഘടിപ്പിക്കാൻ ജൈസൽ അരിക്കാഞ്ചിറ നിർദ്ദേശിച്ചു. ചരിത്രകുടുംബങ്ങളുടെ ചരിത്രം ശേഖരിക്കാൻ പരമ്പരാഗതചരിത്ര കുടുംബങ്ങളെ സംഘടിപ്പിക്കാൻ കോമുക്കുട്ടി പാട്ടത്തിൽ നിർദ്ദേശിച്ചു. ഹെറിറ്റേജ് ഫാമിലി ഗ്രൂപ്പിനെ ചരിത്ര രചന സമിതികളുമായി ബന്ധിപ്പിച്ചു ആ നാട്ടിന്റെ മധ്യ കാലഘട്ടചരിത്ര ത്തിലേക്കുള്ള വിവര ശേഖരണത്തിന്ന് വഴിയൊരുക്കണമെന്ന് ബേബിപുത്തുപ്പാട്ടിൽ നിർദ്ദേശിച്ചു. 1996ലെ തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളിലെ മെമ്പർ മാരെ സംഘടിപ്പിച്ചു കൊണ്ട് അവരുടെ ചരിത്ര വിവര ശേഖരണ യാത്രാനുഭവങ്ങൾ പഠിക്കാൻ ജില്ലാ തലത്തിൽ അവരെ സംഘടിപ്പിക്കുവാൻ ലക്ഷ്മിക്കുട്ടിയമ്മ നിർദ്ദേശിച്ചു.
പാട്ടകൂട്ടംജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലുംസംഘടിപ്പിക്കുക, ഫോക്ക് ലോർ, ഗ്രാമീണ നാടക, അനുഷ്ഠാ നകലകൾ തുടങ്ങിയവ ഓരോ നാട്ടിന്റെയും സ്വന്തം കലകൾ മറഞ്ഞു പോയവയെല്ലാം ഉയർത്തികൊണ്ട് വന്നു ദേശോത്സവം ചരിത്ര രചനാനന്തരം ഓരോ നാട്ടിലും സംഘടിപ്പിക്കുവാൻ ശശിമാസ്റ്റർ നിർദ്ദേശിച്ചു.ഓരോ തദ്ദേശ സ്വയം ഭരണ പ്രദേശത്തെയും പ്രധാനപ്പെട്ട ചരിത്ര സംഭവങ്ങളുടെ ചിത്രങ്ങളും, ശില്പങ്ങളും നിർമ്മിക്കണമെന്ന് ഇന്ത്യയിൽ മൊത്തം അറിയപ്പെടുന്ന പ്രശസ്തനായ ശില്പി ഷിബു വെട്ടം നിർദ്ദേശിച്ചു. അദ്ദേഹം ഭൂമി ചരിത്ര രചനക്കായി ഒരു ദർശന രേഖയുടെ ചിത്രവും ജനത പഠനത്തിനുള്ള സന്ദേശചിത്രവും തയ്യാറാക്കി സമേളനങ്ങളിൽ പ്രകാശനം നടത്തിയിരുന്നു. പ്രവർത്തകരുടെ നിർദ്ദേശങ്ങൾക്കൊടുവിൽ സംസ്ഥാന പ്രസിഡണ്ട്‌ നിർദ്ദേശങ്ങൾ സ്വീകരിച്ചു കൊണ്ട്മലപ്പുറം ജില്ലാമുഴുവൻ തദ്ദേശ സ്വയം ഭരണ പ്രദേശങ്ങൾക്കും ചരിത്ര രചനക്കായുള്ള മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു.

ഫോട്ടോ : *പ്രാദേശിക ചരിത്ര പഠന സമിതി ജില്ലാ പ്രവർത്തക സമ്മേളനം മലയാള സർവ്വകലാശാല ചരിത്ര വിഭാഗം മേധാവി ഡോക്ടർ മഞ്ജുഷ ആർ വർമ ഉദ്ഘാടനം ചെയ്യുന്നു*



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments