Breaking News

* ചെറിയ പിഴവില്‍ ഡ്രൈവിങ് ടെസ്റ്റ് തോറ്റാല്‍,* *അതേ ദിവസം തന്നെ ഒരു റീടെസ്റ്റ് കൂടി വേണം';* *- എംവിഡിക്ക് തുറന്ന കത്ത്*

ചെറിയ പിഴവില്‍ ഡ്രൈവിങ് ടെസ്റ്റ് തോറ്റാല്‍, അതേ ദിവസം തന്നെ ഒരു റീടെസ്റ്റ് കൂടി വേണം'; എംവിഡിക്ക് തുറന്ന കത്ത്
കേരള എംവിഡിക്ക് യുവതി എഴുതിയ തുറന്ന കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഇതിനെ ഒരു ഫ്രസ്ട്രേഷൻ നോട്ടായോ, ഒരു പരാജയപ്പെട്ട അപേക്ഷകന്റെ നിരാശയായോ കാണരുതെന്ന് പറഞ്ഞുകൊണ്ടാണ് മുര്‍ഷിദ പ്രവീണിന്‍റെ കുറിപ്പ് ആരംഭിക്കുന്നത്. ഡ്രൈവിംഗ് ലൈസൻസ് എന്നത് ചിലർക്കെങ്കിലും വെറും ഒരു കാർഡ് മാത്രമല്ല, ജീവിതത്തെ മുന്നോട്ട് നയിക്കാനുള്ള ഒരു ഉപകരണമാണെന്ന് ഓർമ്മിപ്പിക്കുന്ന ഒരു കുറിപ്പായി മാത്രം ഇനിനെ കാണണമെന്നും അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. 

കോഴിക്കോട് ചേവായൂരിലെ ടെസ്റ്റ് ഗ്രൗണ്ടിൽ ഒരു ദിവസം നൂറുകണക്കിന് ആളുകളുടെ എച്ച് ടെസ്റ്റും റോഡ് ടെസ്റ്റും കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ജോലിഭാരം എനിക്ക് മനസ്സിലാകുന്നുണ്ട്. ഇരുചക്ര വാഹനവും കാറും ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലെ പരീക്ഷകൾ വളരെ പരിമിതമായ മനുഷ്യവിഭവശേഷിയോടെ നടത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ അപേക്ഷകരുടെ ഭാഗത്ത് നിന്നുള്ള ചില യാഥാർത്ഥ്യങ്ങളും ഒരിക്കൽ കേൾക്കപ്പെടേണ്ടതുണ്ട്.

ഡ്രൈവിംഗ് പഠിക്കാൻ എല്ലാവർക്കും ഒരേ കാരണങ്ങളല്ല. ചിലർക്ക് അത് ഒരു പാഷനാണ്. ചിലർക്ക് അത് ജോലിയിലേക്കുള്ള വഴിയാണ്.

ചിലർക്ക് അത് സ്വാതന്ത്ര്യത്തിന്റെ ആദ്യ ചുവടാണ്. മറ്റുചിലർക്ക് അത് ജീവിക്കാൻ ആവശ്യമായ ഒരു ലൈഫ് സ്കിലാണ്. എന്നെ പോലെയുള്ള ചിലർക്കാകട്ടെ, അതിന് പിന്നിൽ മറ്റൊരു കഥ കൂടിയുണ്ട്.

പ്രത്യേക പരിഗണന ആവശ്യമായ കുട്ടികളുടെ മാതാപിതാക്കൾക്ക് പലപ്പോഴും ഡ്രൈവിംഗ് ഒരു ആഡംബരമല്ല, ഒരു അത്യാവശ്യമാണ്. ഒരു പ്രായം കഴിഞ്ഞ കുട്ടികളുമായി പൊതുഗതാഗതത്തിൽ യാത്ര ചെയ്യുക എന്നത് ചിലപ്പോൾ കുട്ടികൾക്കും മാതാപിതാക്കൾക്കും മാത്രമല്ല, സഹയാത്രികർക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന ഒരു സാഹചര്യമായി മാറാറുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments