*വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച കേസ്: പ്രതിക്ക് ഒരു വർഷം കഠിന തടവും പിഴയും*
കാസറഗോഡ് : വീട്ടിൽ അനധികൃതമായി കഞ്ചാവ് സൂക്ഷിച്ച കേസിൽ പ്രതിക്ക് തടവ് ശിക്ഷയും പിഴയും വിധിച്ച് കോടതി. മഞ്ചേശ്വരം താലൂക്കിലെ മീഞ്ച ഗ്രാമം, മിയാപ്പദവ് ലക്ഷം വീട്ടിൽ താമസിക്കുന്ന വിൻസെന്റ് ഡിസൂസയെയാണ് (38) കാസറഗോഡ് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (രണ്ട്) ശിക്ഷിച്ചത്.
ജഡ്ജ് രാമു രമേശ് ചന്ദ്രഭാനുവാണ് പ്രതിക്ക് ഒരു വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴയടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ രണ്ട് മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
2020 ജൂൺ 15-ന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വിൻസെന്റ് ഡിസൂസയെ പോലീസ് പിടികൂടിയത്. ഇയാളുടെ വീട്ടിലെ കട്ടിലിനടിയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ 3.800 കിലോ കഞ്ചാവ് പോലീസ് കണ്ടെത്തുകയായിരുന്നു.
മഞ്ചേശ്വരം സബ്ബ് ഇൻസ്‌പെക്ടറായിരുന്ന എ. ബാലചന്ദ്രൻ, എ.എസ്.ഐ രാമചന്ദ്രൻ, പോലീസുദ്യോഗസ്ഥരായ മനു കെ., അഭിജിത്ത് മോഹൻ, തൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കഞ്ചാവുമായി പിടികൂടിയത്. തുടർന്ന് മഞ്ചേശ്വരം ഇൻസ്‌പെക്ടർമാരായിരുന്ന അനൂബ് കുമാർ, ഷൈൻ കെ.പി. എന്നിവർ കേസ് അന്വേഷണം പൂർത്തിയാക്കി. അരുൺദാസാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ ചന്ദ്രമോഹൻ ജി., അഡ്വ. ചിത്രകല എന്നിവർ ഹാജരായി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments