*പ്ലാസ്റ്റിക് കറൻസികൾ പരീക്ഷണാർഥം പുറത്തിറക്കാൻ റിസർവ് ബാങ്കിന് അനുമതി നൽകി കേന്ദ്ര സർക്കാർ.*
10, 20 രൂപ മൂല്യമുള്ള പോളിമർ ബാങ്ക് നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കുന്നതിനുള്ള കേന്ദ്ര സർക്കാർ അംഗീകാരം നൽകി. എന്നാൽ നിലവിലുള്ള കടലാസ് നോട്ടുകൾക്ക് പകരം പ്ലാസ്റ്റിക് നോട്ടുകൾ പൂർണ്ണമായി പകരം വെക്കാൻ പദ്ധതിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
ലോക്സഭയിൽ ഉയർന്ന ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. 10, 20 രൂപ മൂല്യമുള്ള 100 കോടി പോളിമർ ബാങ്ക് നോട്ടുകൾ ഫീൽഡ് ട്രയലുകൾക്കായി പുറത്തിറക്കാൻ ആർ ബി ഐ (RBI) സെൻട്രൽ ബോർഡിന്റെ ശുപാർശയോടെ നിർദ്ദേശിക്കുകയായിരുന്നു. ഈ ട്രയലുകൾ വിജയകരമായി പൂർത്തിയാക്കിയ ശേഷം മാത്രമായിരിക്കും ക്രമമായ രീതിയിൽ ഇവ വിതരണം ചെയ്യുക.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments