*വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ ഉൾപെടുത്തുന്നത് ബിജെപി നയം', കോൺഗ്രസ് മുഖ്യമന്ത്രി ബിജെപി നിലപാട് സ്വീകരിക്കാൻ പാടുണ്ടോ, ആഞ്ഞടിച്ച് പിണറായി*
വഖഫ് വിഷയമടക്കം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വഖഫ് വിവാദത്തിൽ താൻ വർഗീയത പരത്തുന്നുവെന്ന വിഡി സതീശന്റെ പരാമർശം തെറ്റാണെന്നും സംഘപരിവാറിന്റെ നാവായി വിഡി സതീശൻ മാറിയെന്നും പിണറായി ചൂണ്ടിക്കാട്ടി.
വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ ഉൾപെടുത്തുകയെന്നത് ബിജെപി നയമാണ്. ആ കേന്ദ്ര ഭേദഗതി ആദ്യമായി അംഗീകരിക്കുന്ന സംസ്ഥാനമായി കേരളത്തെ യുഡിഎഫ് സർക്കാർ മാറ്റി. യുഡിഎഫ് സർക്കാർ സംഘ പരിവാർ സേവയാണ് നടത്തുന്നത്. മുഖ്യമന്ത്രി നില വിട്ട് പെരുമാറുന്നു. കോൺഗ്രസ് മുഖ്യമന്ത്രി ബിജെപി നിലപാട് സ്വീകരിക്കാൻ പാടുണ്ടോയെന്നും പിണറായി ചോദിച്ചു.
ഒരു ഘട്ടത്തിലും കേന്ദ്ര നിയമവുമായി യോജിച്ച നിലപാടല്ല എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. അമുസ്ലിങ്ങളെ വഖഫ് ബോർഡിൽ ഉൾപെടുത്തുന്നതിന് എതിരായ നിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. അങ്ങനെയെങ്കിൽ വഖഫ് ബോർഡിൽ രണ്ട് അമുസ്ലിങ്ങളെ നിയമിക്കണമായിരുന്നു. വഖഫിൽ യുഡിഎഫ് സർക്കാർ മലക്കം മറിച്ചിലാണ് നടത്തിയത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments