Breaking News

*പിഎംശ്രീ സ്‌കൂള്‍പദ്ധതിക്കെതിരെസമസ്ത രംഗത്ത്*

പി.എം ശ്രീ സ്‌കൂള്‍ പദ്ധതി നടത്തിപ്പില്‍ നിന്ന് കേരളം അടിയന്തരമായി പിന്മാറണമെന്ന് മുഖ്യമന്ത്രി വി.ഡി സതീശനോട് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാപകമായ വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ടെന്നും, കേന്ദ്രത്തിന്റെ നിക്ഷിപ്ത താല്പര്യങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കപ്പെടുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ പൊതുതാല്പര്യം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിയണമെന്നും സമസ്ത സെക്രട്ടറി കെ.ഉമര്‍ ഫൈസി മുക്കം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സമസ്ത പ്രതിനിധി സംഘം നിവേദനം സമര്‍പ്പിച്ചു. പദ്ധതിക്ക് പിന്നില്‍ കൃത്യമായ രാഷ്ട്രീയ അജണ്ടകളുണ്ടെന്ന് ഉമര്‍ ഫൈസി വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. 'പിഎം ശ്രീക്ക് പിന്നില്‍ ആര്‍എസ്‌എസ് അജണ്ടയാണ്. ആ രീതിയിലുള്ള കാര്യങ്ങള്‍ കുട്ടികളെ പഠിപ്പിച്ചാല്‍ നാട് കുട്ടിച്ചോറാകും. ഗാന്ധിജിയുടെ സ്ഥാനത്ത് ഗോഡ്സെയും മറ്റും വരും. ഇത് നാടിന് വലിയ ആപത്താണെന്ന് സംസ്ഥാന സര്‍ക്കാരിന് നേരത്തെ തന്നെ ബോധ്യമുള്ളതാണ്. അതുകൊണ്ട് പദ്ധതി ഒരിക്കലും കേരളത്തില്‍ നടപ്പാക്കരുതെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്,' ഉമര്‍ ഫൈസി പറഞ്ഞു. 

*മറ്റ് പ്രധാന ആവശ്യങ്ങള്‍*

പി.എം ശ്രീ പദ്ധതിയില്‍ നിന്നുള്ള പിന്മാറ്റത്തിന് പുറമെ മറ്റ് ചില നിര്‍ണായക ആവശ്യങ്ങളും സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ വെച്ചിട്ടുണ്ട്. കേരളത്തില്‍ ഒരുകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 'അറബിക് & ഫോറിന്‍ ലാംഗ്വേജ് സര്‍വകലാശാല' അടിയന്തരമായി സ്ഥാപിക്കുക. ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും നിലവിലുള്ള അവധികള്‍ക്ക് പുറമെ മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി കൂടി അനുവദിച്ച്‌ സര്‍ക്കാര്‍ കലണ്ടറില്‍ ഇത് മുന്‍കൂട്ടി രേഖപ്പെടുത്തുക. സര്‍ക്കാരിന്റെ വിവിധ ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും മുസ്ലിം വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുക.ബോര്‍ഡുകളിലെ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട ആവശ്യത്തോട് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂലമായ പ്രതികരണമാണ് ഉണ്ടായതെന്നും സമസ്ത നേതാക്കള്‍ വ്യക്തമാക്കി. ഇതിനൊപ്പം തന്നെ, സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെയും കുറ്റവാളികള്‍ക്കെതിരെയും പോലീസ് നടത്തുന്ന കടുത്ത നടപടിയായ 'ഓപ്പറേഷന്‍ തൂഫാന്‍' എന്ന ദൗത്യത്തെ സമസ്ത നേതാക്കള്‍ യോഗത്തില്‍ പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments