*ഉദുമയിൽ എൽഡിഎഫിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി*
ഉദുമ : ഉദുമ ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി.ഇതോടെ
എൽഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി.സി.പി.എമ്മിലെ പി.വി.രാജേന്ദ്രനെതിരേയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.11 നെതിരെ 12 വോട്ടുകൾക്കാണ് അവിശ്വാസപ്രമേയം പാസായത്.അടുത്ത പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരത്തെടുപ്പ് നടക്കും വരെ വൈസ് പ്രസിഡന്റ് ഫൗസിയ അബ്ദുല്ലയ്ക്കായിരിക്കും പ്രസിഡന്റ്റിന്റെ ചുമതല.
ഉദുമയിൽ യു.ഡി.എഫിന് 12-ഉം എൽ.ഡി.എഫിന് 11-ഉം അംഗങ്ങളുണ്ട്.ബാലറ്റ് പേപ്പറിന്റെ പിറകിൽ ഒപ്പില്ലാത്തതിനാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിൻ്റെ പ്രസിഡന്റ് സ്ഥാനാർഥി എൻ. ചന്ദ്രന്റെ വോട്ട് അസാധുവായിരുന്നു. ഇരുവർക്കും 11 വീതം വോട്ട് ലഭിച്ചതോടെയാണ് നറുക്കെടുപ്പിലൂടെ സി.പി.എമ്മിലെ രാജേന്ദ്രൻ പ്രസിഡൻ്റായത്.
രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ യുഡിഎഫിലെ സിയാസ് കാപ്പിലാണ് അവിശ്വാസം അവതരിപ്പിച്ചത്. തുടർന്ന് 45 മിനിട്ടോളം നടന്ന ചർച്ചയ്ക്ക് ശേഷം വോട്ടിനിടുകയായിരുന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെസി അജിത, അസി. സെക്രട്ടറി വി വി ശശി, പി എം സുരേന്ദ്രനാഥ്, എസ് കെ ശാലിനി, ടി പരമേശ്വരൻ എന്നിവർ വോട്ടെടുപ്പ് നിയന്ത്രിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments