Breaking News

അക്രമികളായ തെരുവ് നായ്ക്കളെ കൊല്ലാം എന്ന സുപ്രീംകോടതിയുടെ നിർണായക ഉത്തരവ് നടപ്പിലാക്കാൻ തദ്ദേശ സ്വയം ഭരണ വകുപ്പ് മുന്നോട്ടു വരണം" പിഡിപി

മഞ്ചേശ്വരം : മനുഷ്യരെ ആക്രമിക്കുന്ന തെരുവ് നായകളെ കൊല്ലാം എന്ന ബഹുമാനപെട്ട സുപ്രീം കോടതിയുടെ  നിർണായക ഉത്തരവ്  നടപ്പിലാക്കാൻ തദ്ദേശ സ്വയം ഭരണ വകുപ്പ് മുന്നോട്ടുവരണമെന്ന് പിഡിപി" മഞ്ചേശ്വരം മണ്ഡലത്തിൽ പല പ്രദേശങ്ങളിലും ഇപ്പോഴും തെരുവ് നായ്ക്കൾ രൂക്ഷമാണ്  നഗര പ്രദേശങ്ങളിലും  ഗ്രാമപ്രദേശങ്ങളിലും  രൂക്ഷമായി ഇപ്പോഴും തുടരുന്നു  കുട്ടികളും സ്ത്രീകൾ അടക്കം തെരുവ് നായകളുടെ ഭയത്തിലാണ്  പല കുട്ടികളും വീട്ടിൽ നിന്നും പുറത്ത് ഇറങ്ങാൻ മടിക്കുന്നു അതിരാവിലെയും രാത്രിയും മദ്രസയിൽ പോകുന്ന വിദ്യാർഥികൾ ഭയപ്പാടിലാണ് പോകേണ്ടി വരുന്നദ് പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന  അപകടകാരികളായ തെരുവ് നായ്ക്കളെ കണ്ടെത്തി ജനങ്ങളുടെ ഭയം അകറ്റണമെന്നും പിഡിപി ആവശ്യപ്പെട്ടു! മംഗൽപാടി താലൂക്ക് ആശുപത്രിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രതേക ഓ പി ടിക്കറ്റ് കൗണ്ടർ സ്ഥാപിക്കണമെന്നും സൗജന്യ ഓ പി ടിക്കറ്റ് പ്രായം പഴയ പോലെ പത്ത് വയസ് വരെ നീട്ടണമെന്നും ഷിറിയ ദേശീയപാതയുമായി ബന്ധപ്പെട്ട് ഇരു പ്രദേശങ്ങളിലെ ജനങ്ങളോടുള്ള അധികൃതരുടെ അവഗണ അവസാനിക്കണമെന്നും ഷിറിയ ബസ് സ്റ്റാൻഡിൽ തെരുവിളക്ക് സ്ഥാപിക്കണമെന്നും പിഡിപി നേതാക്കളായ ഇബ്രാഹിം തോക്ക ഹനീഫ പൊസോട്ട് ജാസി പോസോട്ട് ഖാലിദ് ബമ്പ്രാണ അഷ്‌റഫ്‌ ബദ്രിയ നഗർ  എം എ കളത്തൂർ അഫ്സർ മല്ലൻകൈ  മൂസ അട്ക തുടിയവർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments