നാട് തെരുവ് നായ ശല്യത്തിൽ പൊറുതിമുട്ടുമ്പോൾ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഓഫീസിൽ തെരുവുനായ്ക്കളുടെ സുഖവാസം.
മൊഗ്രാൽ പുത്തൂർ : സന്ധ്യയായാൽ കൂട്ടത്തോടെയെത്തുന്ന തെരുവുനായകൾക്ക് അന്തിയുറക്കം മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനുള്ളിൽ. നായ ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം നിലനിൽക്കെയാണ് പഞ്ചായത്ത് കെട്ടിടത്തിനകത്ത് തെരുവ് നായ്ക്കളുടെ ആവാസ സ്ഥലമായി മാറുന്നത്.
പഞ്ചായത്ത് ഓഫീസിന് സമീപത്തുകൂടി സ്കൂൾ,മദ്രസ,ജോലി ആവശ്യത്തിന് കാൽനടയായി പോകുന്നവർ ഈ നായ് കൂട്ടങ്ങളെ പേടിച്ചും,ജീവൻ പണയം വെച്ചുമാണ് നടന്നു പോകുന്നത്.കുട്ടികളെ ഓർത്ത് രക്ഷിതാക്കളും വലിയ ആശങ്കയിലാണ്.എപ്പോഴാണ് നായക്കൂട്ടങ്ങൾ ചാടി വീഴുകയെന്ന് ഇവർക്കറിയില്ല. അതുകൊണ്ടുതന്നെ പഞ്ചായത്തിന് ഓഫീസിനകത്ത് തെരുവ് നായ്ക്കളുടെ "സുഖവാസം'' അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഫോട്ടോ: മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ഓഫീസിനകത്ത് തെരുവ് നായ്ക്കളുടെ സുഖവാസം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments