*കെഎസ്ആർടിസി മികച്ച മാതൃകാ പൊതുഗതാഗത സംവിധാനം; രാജ്യത്ത് 15 വർഷകാലാവധി കഴിഞ്ഞ 40000 ബസുകൾ*
കൊച്ചി : കർണാടകത്തിനും ഗുജറാത്തിനും മധ്യപ്രദേശിനും മറ്റും ഒപ്പം രാജ്യത്തെ മികച്ച നിലവാരമുള്ള പൊതുഗതാഗത സംവിധാനമാണ് കേരളത്തിന്റേതെന്നു ഡൽഹി ആസ്ഥാനമായ സെന്റർ ഫോർ സയൻസ് എൻവയൺമെന്റ് (സിഎസ്ഇ) പുറത്തുവിട്ട പഠന റിപ്പോർട്ട്. 12 മീറ്റർ നീളമുള്ള മികച്ച ഒരു ബസ് ഇറക്കിയാൽ ഏകദേശം 20 കാറുകൾക്കു പകരമാകുമെന്ന നിരീക്ഷണം ഉൾപ്പെടെ ഭാവിയിലേക്കു ദിശാബോധം പകരുന്നതാണ് റിപ്പോർട്ട്. കേരളം ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങളിൽ ഒഴികെ മറ്റിടങ്ങളിൽ പൊതുഗതാഗത സംവിധാനം അപര്യാപ്തമാണ്.
രാജ്യത്തെ 40,000 ട്രാൻസ്പോർട്ട് ബസുകൾ ഇപ്പോൾ തന്നെ 15വർഷ പരിധി കഴിഞ്ഞവയാണ്. 2030 ആകുമ്പോഴേക്കും വിവിധ സംസ്ഥാനങ്ങളിലായുള്ള ട്രാൻസ്പോർട്ട് ശൃംഖലകളിലെ 5.8 ലക്ഷത്തോളം ബസുകൾ കാലഹരണപ്പെടും. രാജ്യത്തെ പൊതുഗതാഗത മേഖലയെ ശക്തിപ്പെടുത്താൻ 6.7 ലക്ഷം ബസുകളാണു സമീപഭാവിയിൽ വേണ്ടത്. ഇപ്പോൾ ആകെയുള്ള ബസുകൾ 65,000 മാത്രമായതിനാൽ പത്തുമടങ്ങ് ആധുനിക ബസുകളുടെ എണ്ണം വർധിപ്പിക്കണം.സ്മാർട് സംവിധാനങ്ങളിലൂടെ യാത്രക്കാരെ മുഴുവൻ ആകർഷിക്കാനും പദ്ധതി വേണം. ഭാവിയിലെ ബസുകൾ മുഴുവൻ വൈദ്യുതിയിൽ ഓടുന്ന ‘പവർ ട്രെയിനു’കളായി മാറുമെന്നും ചൈനയെ ഇക്കാര്യത്തിൽ മാതൃകയാക്കാമെന്നും പഠനത്തിനു നേതൃത്വം നൽകിയ അനുമിത റോയി ചൗധരി പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments