Breaking News

എം ഇ എസ് ഡയമണ്ട് ജൂബിലി സമാപന പരിപാടികൾ ഓഗസ്റ്റ് 19 20 21 എന്നീ ദിവസങ്ങളിൽ വളരെ വിപുലമായി എംഇഎസ് മെഡിക്കൽ കോളേജിൽ നടത്തപ്പെടുകയാണ്.

പത്തൊമ്പതാം തീയതി രാവിലെ 10 30 ന് എംഇഎസ് പൊന്നോണം എന്ന പേരിൽ ഓണാഘോഷം നടത്തുകയാണ്. എംഇഎസ് ഡയറക്ടർ ഡോക്ടർ പി എ ഫസൽ ഗഫൂർ അധ്യക്ഷനാകുന്ന പ്രോഗ്രാമിൽ പ്രമുഖ കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ, എഴുത്തുകാരൻ പി സുരേന്ദ്രൻ, വാഴക്കാട് ദാറുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പൽ ഐപി അബ്ദുസ്സലാം,സി പി രാമകൃഷ്ണൻ മുൻ സ്പീക്കർ, എഴുത്തുകാരൻ അജിത് കോലാഡി, മുൻ എം പി സി ഹരിദാസ്, എംഇഎസ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ ഹമീദ് ഫസൽ തുടങ്ങിയവർ സംബന്ധിക്കും. അന്നേദിവസം മെഡിക്കൽ കോളേജ് ക്യാമ്പസ്സിലെ 3000 പേർക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും

20 ഓഗസ്റ്റ് 2026

MES ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, എം.ഇ.എസ് എൻജിനീയറിങ് കോളേജ് കുറ്റിപ്പുറത്തിന്റെ ആഭിമുഖ്യത്തിൽ "നെക്സ്റ്റ് ജനറേഷൻ എൻജിനീയറിങ് ആൻഡ് സ്മാർട്ട് ടെക്നോളജീസ് എന്ന വിഷയത്തിൽ ഏകദിന സെമിനാർ എം ഇ. എസ്. എഞ്ചിനീയറിംഗ്. & ആർക്കിടെക്ടർ കോളേജിലെ ജീവനക്കാർക്ക് വേണ്ടിയും, റി ഇമേജിനിങ് ഹെൽത്ത്കെയർ എന്ന വിഷയത്തിൽ മെഡിക്കൽ കോളേജ് ജീവനക്കാർക്ക് വേണ്ടി സെമിനാർ സംഘടിപ്പിക്കുന്നതാണ് സംഘടിപ്പിക്കുന്നു. 2026 ഓഗസ്റ്റ് 20 വ്യാഴാഴ്ച രാവിലെ 9:00 മണി മുതൽ വൈകുന്നേരം 5:00 മണി വരെ പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജിൽ വെച്ച് നടക്കും. വ്യത്യസ്ത മേഖലകളിലെ വിദഗ്ദ്ധർ നയിക്കുന്ന നാല് പ്രധാന സെഷനുകളാണ് സെമിനാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്: ഡോ. സന്തോഷ് കുമാർ മോഹൻ (ഐ.ഐ.ടി പാലക്കാട്), ഡോ. ഗോപകുമാർ ജി (എൻ.ഐ.ടി കോഴിക്കോട്), എം.എസ്. വിമലാ സി (കെല്ലർ ഗ്രൗണ്ട് എൻജിനീയറിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്) മിസ്റ്റർ അമീർ അലി (സൈസിൻ ടെക്നോളജീസ് എൽ.എൽ.പി),ഡോ. എസ്. കുമാരവേൽ (എൻ.ഐ.ടി കോഴിക്കോട്), എർ. മുഹമ്മദ് യാസിർ (ഉർവി ഫൗണ്ടേഷൻ), ഡോ. പി. മുഹമ്മദ് ഷാഫി (എൻ.ഐ.ടി കോഴിക്കോട്) എന്നിവരാണ് വിവിധ സെഷനിൽ നേതൃത്വം നൽകുന്നത്.

21 ~ 2026


എംഇഎസ് ഡയമണ്ട് ജൂബിലി സമാപന പരിപാടികളുടെ അവസാന ദിവസമായ ഓഗസ്റ്റ് 21 രാവിലെ 10 30 ന് എംഇഎസിലെ വിവിധ സ്ഥാപനങ്ങളിലെ 3000 ത്തോളം ടീച്ചേഴ്സ് പങ്കെടുക്കുന്ന എഡ്യൂക്കേഷൻ കോൺക്ലെവ് നടക്കുന്നു.

എംഇഎസ് സ്കൂൾ എംഇഎസ് സിബിഎസ്ഇ സ്കൂൾ എന്നീ സ്റ്റാഫുകൾക്കുള്ള എജുക്കേഷണൽ കോൻ ക്ലെവ് 2026 കോളേജ് ഓഡിറ്റോറിയങ്ങളിൽ നടക്കും. ഒപ്പം എംഇഎസ് എക്സൈഡ് ആൻഡ് സെൽഫ് ഫിനാൻസിംഗ് കോളേജുകൾക്കുള്ള നവോത്ഥാന സെമിനാറും സംഘടിപ്പിക്കും.

എഡ്യൂക്കേഷൻ കോൺക്ലേവ്" (MES Aided Schools) 2026 ഓഗസ്റ്റ് 21, വെള്ളിയാഴ്ച രാവിലെ 10:30-ന് എം.ഇ.എസ് മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിലെ സ്റ്റേജ് 2-ൽ വെച്ച് നടക്കും.

പരിപാടിയുടെ ഉദ്ഘാടനം രാജ്യസഭാംഗം അഡ്വ. ജെബി മേത്തർ നിർവ്വഹിക്കും. തൃത്താല എം.എൽ.എ വി. ടി. ബൽറാം ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും (Guest of Honour). എം.ഇ.എസ് പ്രസിഡന്റ് ഡോ. പി. എ. ഫസൽ ഗഫൂർ, സ്റ്റേറ്റ് സിലബസ് സ്കൂൾ എം.ഇ.എസ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. യു. ഹംസക്കോയ എന്നിവരും വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും സംബന്ധിക്കും.

രാവിലെ MES ഗ്രീൻസിൽ നടക്കുന്ന എം.ഇ.എസ് സി.ബി.എസ്.ഇ (MES CBSE) സ്കൂൾ അധ്യാപകരുടെ കോൺക്ലേവിൽ ഷാഫി പറമ്പിൽ എം.പി കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമാ നടനും തിരക്കഥാകൃത്തുമായ ജഗദീഷ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ, സി.ബി.എസ്.ഇ & ഐ.സി.എസ്.ഇ, സ്കൂൾസ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. കെ.പി. അബൂബക്കർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും

MES) 6000 വാർഷിക ആഘോഷങ്ങളുടെ ഭാഗമായി എം.ഇ.എസ് എസ്സഡ് & സ്വാശ്രയ കോളേജുകൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന 'നവോത്ഥാന സെമിനാർ' 2026 ഓഗസ്റ്റ് 21 വെള്ളിയാഴ്ച നടക്കും. പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജിലെ ന്യൂ ഓഡിറ്റോറിയം (സ്റ്റേജ് 3)-ൽ രാവിലെ 10:30-നാണ് പരിപാടി ആരംഭിക്കുന്നത്.

പരിപാടിയുടെ

ഉദ്ഘാടനം: മുൻ ലോകസഭാംഗം പി.കെ. ശ്രീമതി നിർവ്വഹിക്കും.

അധ്യക്ഷത: എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ, എയ്ലഡ് കോളേജ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. കെ.എ. ഹാഷിം എന്നിവർ നേതൃത്വം നൽകും.



ജനറൽ. നവോഥാനം, മുസ്ലിം നവോഥാനം ഈഴവ നവോഥാനം ദളിത് നവോഥാനം,കമ്മ്യൂണിസ്റ്റ് നവോഥാനം വിവിധ വിഷയങ്ങളിലെ വിഷയാവതരണങ്ങൾ നടക്കും.

ജനറൽ നവോത്ഥാനം എന്ന വിഷയത്തിൽ (പ്രമുഖ സാഹിത്യകാരനും നിരൂപകനും ആയ എം എൻ കാരശ്ശേരി സംസാരിക്കും. ഈഴവ നവോത്ഥാനം എന്ന വിഷയത്തിൽ അഡ്വ. സി.കെ. വിദ്യാസാഗർ (മുൻ പ്രസിഡന്റ്, SNDP)സംസാരിക്കും.

മുസ്ലിം നവോത്ഥാനം: ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി

ദളിത് നവോത്ഥാനം: സണ്ണി എം. കപിക്കാട് (ദളിത് ചിന്തകനും

(കെ.എൻ.എം സംസ്ഥാന സെക്രട്ടറി) സംസാരിക്കും. എഴുത്തുകാരനും)

കമ്മ്യൂണിസം നവോത്ഥാനം എന്ന വിഷയത്തിൽ കെ.ടി. കുഞ്ഞിക്കണ്ണൻ (മാർക്സിസ്റ്റ് ചിന്തകനും സിപിഐ(എം) സംസ്ഥാന സമിതി അംഗവും) സംസാരിക്കും.

കേരളത്തിന്റെ ചരിത്രപരവും സാമൂഹികവുമായ വിവിധ നവോത്ഥാന ധാരകളെക്കുറിച്ച് ചർച്ച ചെയ്യുന്ന ഒരു സംഗമമാകും

മുസ്ലിം എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ (M.E.S) 60-0000 വാർഷിക സമാപന സമ്മേളനവും വിവിധ പുതിയ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ഉച്ചക്ക് 2 പിഎം നു ആരംഭിക്കും.

. സ്വാഗതം: കെ. കെ. കുഞ്ഞുമൊയ്തീൻ (ജനറൽ സെക്രട്ടറി,

എം.ഇ.എസ് കേരള).

സമാപന സമ്മേളനം & ഉദ്ഘാടനം, 60-ാം വാർഷിക സമാപന സമ്മേളനം, ഡയമണ്ട് ജൂബിലി ഹോസ്പിറ്റൽ ബ്ലോക്ക്,

ന്യൂ ബ്രാൻഡ് ലോഗോ ലോഞ്ച് എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി

വി.ഡി. സതീശൻ നിർവ്വഹിക്കും.

. അധ്യക്ഷൻ: എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി. എ. ഫസൽ

ഗഫൂർ.

എം.ഇ.എസിലെ ആദ്യ വിദ്യാർത്ഥിനിയെ ആദരിക്കൽ: വി. ചിന്ന

ടീച്ചർ.

. എവറസ്റ്റ് കീഴടക്കിയ എം.ഇ.എസ് വിദ്യാർത്ഥിനിയെ ആദരിക്കൽ.


200 MBBS സീറ്റ് ലഭിച്ച എം.ഇ.എസ് മെഡിക്കൽ കോളേജിനുള്ള ടീമിനുള്ള ആദരവ്.

. മുഖ്യാതിഥി: എം. എ. ബേബി (സി.പി.ഐ.എം ജനറൽ സെക്രട്ടറി).

. വിശിഷ്ടാതിഥി: പി. കെ. കുഞ്ഞാലിക്കുട്ടി (വ്യവസായ-വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി).

. ഡോ പി കെ അബ്ദുൽ ഗഫൂർ അനുസ്മരണ പ്രഭാഷണംഇ. ടി. മുഹമ്മദ്

ബഷീർ (എം.പി).

. ഡയമണ്ട് ജൂബിലി അലൈഡ് ഹെൽത്ത് സയൻസ് ബ്ലോക്ക് ഉദ്ഘാടനം: കെ. മുരളീധരൻ (ആരോഗ്യ, കുടുംബക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി).

. വിവിധ എഞ്ചിനീയറിംഗ് കോളേജ് തറക്കല്ലിടൽ: എ. പി. അനിൽ

കുമാർ (റവന്യൂ വകുപ്പ് മന്ത്രി), എൻ. ഷംസുദ്ദീൻ (പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി), ടി. സിദ്ദീഖ് (കൃഷി വകുപ്പ് മന്ത്രി).

. ലേഡീസ് ഹോസ്റ്റൽ ബ്ലോക്ക് ഉദ്ഘാടനം: ഷാനിമോൾ ഉസ്മാൻ

(ഡെപ്യൂട്ടി സ്പീക്കർ)

. എൻ. കെ. പ്രേമചന്ദ്രൻ (എം.പി).ഡയമണ്ട് ജൂബിലി ഫാർമസി

കോളേജ് ഉദ്ഘാടനം നിർവഹിക്കും ചടങ്ങിൽ, വി എസ്. ജോയ, തുടങ്ങി വിവിധ ജനപ്രതിനിധികളും സാമൂഹിക രംഗത്തെ പ്രമുഖരും ആശംസകൾ അർപ്പിച്ചു സംസാരിക്കും. ഒ.സി. സലാഹുദ്ദീൻ (ട്രഷറർ, എം.ഇ.എസ്) നന്ദി രേഖപ്പെടുത്തും. വൈകുന്നേരം പ്രശസ്ത കലാകാന്മാരുടെ നേതൃത്വത്തിൽ മ്യൂസിക്കൽ ഈവനിങ്ങും സംഘടിപ്പിച്ചിട്ടുണ്ട്.

പത്രസമ്മേളനത്തിൽ പങ്കെടുത്തവർ : ഡോ: പി എ ഫസൽ ഗഫൂർ (പ്രസിഡണ്ട്)
കെ കെ കുഞ്ഞിമൊയ്തിൻ (ജന:സെക്ര)
ഒ.സി  സലാഹുദ്ദീ ൻ ( ട്രഷറർ)
കെ. ഷാഫി ഹാജി (വൈ പ്രസി)
ഡോ: റഹിം ഹസൻ (സെക്രട്ടറി)
അഡ്വ: ഹുസൈൻ കോയ തങ്ങൾ (മലപ്പുറം ജില്ല പ്രസിഡണ്ട് )


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments