Breaking News

*പിഎം ശ്രീ വലിച്ചെറിയേണ്ടത് അറബിക്കടലിലല്ല, അഴുക്കുചാലില്‍; മന്ത്രി കെ എം ഷാജി*

കണ്ണൂര്‍ : പിഎം ശ്രീ പദ്ധതി വലിച്ചെറിയേണ്ടത് അറബിക്കടലിലല്ല, അഴുക്ക് ചാലിലാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍ പരാമര്‍ശം ആവര്‍ത്തിക്കുകയാണ് കെ എം ഷാജി. ഉത്തരവാദിത്തത്തില്‍ നില്‍ക്കുമ്പോള്‍ നമുക്ക് മാത്രമായി ഒന്നും ചെയ്യാനാവില്ലെന്നും തന്റെ വകുപ്പായിരുന്നെങ്കില്‍ പിഎം ശ്രീ തടഞ്ഞേനെയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം കണ്ണൂരില്‍ യൂത്ത് ലീഗ് നടത്തിയ ഫ്രീഡം ടോക്ക് പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

അറബിക്കടലിന് അപ്പുറം ഒരു അഴുക്കുചാല്‍ ഉണ്ടെങ്കില്‍ പിഎം ശ്രീ അതിലേക്ക് വലിച്ചെറിയണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി കെ എം ഷാജി പറഞ്ഞു. ഒരു ഉത്തരവാദിത്തമേറ്റെടുത്ത് നില്‍ക്കുമ്പോള്‍ നമുക്ക് മാത്രമായി ഒരു കാര്യം ചെയ്യാന്‍ ആവില്ലെന്നും പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനെ സൂചിപ്പിച്ച് കെ എം ഷാജി വ്യക്തമാക്കി.


'പിഎം ശ്രീ അറബിക്കടലില്‍ വലിച്ചെറിയണമെന്നത്് ഞാന്‍ പറഞ്ഞ രാഷ്ട്രീയമാണ്. ഞാന്‍ പറഞ്ഞ രാഷ്ട്രീയത്തില്‍ ഞാന്‍ ഇപ്പോഴും വിചാരിക്കുന്നത് എന്താണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ. അധികാരത്തില്‍ വന്നത് കൊണ്ട് അത് അറബിക്കടലില്‍ അല്ല. അതിന് അപ്പുറത്ത് വെറൊരു അഴുക്കുചാല്‍ ഉണ്ടെങ്കില്‍ അവിടേയ്ക്ക് വലിച്ചെറിയേണ്ടതാണ്. ഇതില്‍ എനിക്ക് ഒരു അഭിപ്രായ വ്യത്യാസവുമില്ല. ഞാന്‍ അത് മാറ്റാന്‍ പോകുന്ന ആളുമല്ല. പക്ഷേ നിങ്ങള്‍ മനസിലാക്കേണ്ടത്, ഒരു ഉത്തരവാദിത്തം ഏറ്റെടുത്ത് നില്‍ക്കുമ്പോള്‍ നമ്മള്‍ക്ക്് മാത്രമായി ഒരു കാര്യം ചെയ്യാനാവില്ല.' എന്നാണ് കെ എം ഷാജി പറയുന്നത്.


യുഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രീയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതിന് പിന്നാലെ പ്രതിപക്ഷത്തിരുന്നപ്പോള്‍ കെ എം ഷാജി പറഞ്ഞ വാക്കുകളാണ് വലിയ ചര്‍ച്ചയായത്. പിഎം ശ്രീ അറബിക്കടലിലേക്ക് വലിച്ചെറിയണമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ നിലവിലത്തെ പ്രതിപക്ഷം ആയുധമാക്കി. പിഎം ശ്രീയുമായി ബന്ധപ്പെട്ട യുഡിഎഫില്‍ അഭിപ്രായവ്യത്യാസം ഉയരുന്നുണ്ട്. ലീഗ് പിഎം ശ്രീയെ എതിര്‍ക്കുമ്പോള്‍, കേന്ദ്ര ഫണ്ട് കൈപ്പറ്റിക്കൊണ്ട് കേന്ദ്ര സിലബസ് നടപ്പിലാക്കാതെ പിഎം ശ്രീയുമായി എങ്ങനെ മുന്നോട്ട് പോകാമെന്നാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നാണ് വിവരം.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments