Breaking News

പൈക്ക ജെ പി ബഷീറിന്റെ ഭാര്യയും സർവീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ മെഹറുനിസ (44) മരണപ്പെട്ടു.

പൈക്ക :  ചെങ്കള പഞ്ചായത്ത് ഏഴാം വാർഡ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ജെ പി ബഷീറിന്റെ ഭാര്യയും സർവീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ മെഹറുനിസ (44) മരണപ്പെട്ടു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയോളമായി മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
 കോൺഗ്രസ് പ്രവർത്തകയായിരുന്ന മെഹറുന്നിസ പൊതുരംഗത്തും സജീവമായിരുന്നു മൈത്രി പൈക്ക വനിതാവേദിയുടെ കൺവീനർ കൂടിയാണ്. ബദിയടുക്ക അടഞ്ജൂരി  പരേതനായ അബ്ബാസിന്റെയും ബീഫാത്തിമയുടെയും 
 മകളാണ്.
 മുഹമ്മദ് സിനാൻ (വിദ്യാർത്ഥി പ്ലസ് ടു നവജീവൻ സ്കൂൾ ബദിയടുക്ക) അനാൻ അബ്ബാസ് (എസ്എസ്എൽസി നവജീവൻ സ്കൂൾ) ഐഷ ഹാദിയ (മൂന്നാം ക്ലാസ് കുനിൽ സ്കൂൾ) എന്നിവർ മക്കളാണ്.
 സഹോദരങ്ങൾ: നാസർ, അഡ്വ : സാഫിർ, ഹബീബ്, ഡോക്ടർ.അസീസ്, താഹിറ, മിസിരിയ, ആമിന, ഹവ്വാബി.
 മയ്യത്ത് പൈക്ക മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments