*ട്രെയിനിൽ ഭക്ഷ്യവിഷബാധ; തൃശൂരില്‍നിന്നുള്ള 50-ഓളം വിദ്യാര്‍ഥികള്‍ക്ക് ഛർദ്ദിയും തലകറക്കവും*
തൃശൂര്‍ : മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. തൃശൂരില്‍നിന്നുള്ള വിദ്യാര്‍ഥികൾക്കാണ് ട്രെയിനില്‍വച്ച് ഭക്ഷ്യവിഷബാധയേറ്റത്. ഡല്‍ഹിയില്‍നിന്ന് പഠനയാത്ര കഴിഞ്ഞു ഹസ്രത്ത് നിസാമുദ്ദീനില്‍നിന്ന് മംഗള ലക്ഷദ്വീപ് എക്‌സ്പ്രസില്‍ മടങ്ങുകയായിരുന്ന 80 അംഗ സംഘത്തിലെ 50-ഓളം കുട്ടികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. 15നും 18നും ഇടയില്‍ പ്രായമുള്ളവരാണ് വിദ്യാര്‍ഥികള്‍.
യാത്രയിലുടനീളം ട്രെയിനിലെ പാന്ററി കാറില്‍നിന്നുള്ള ഭക്ഷണമാണ് വിദ്യാര്‍ഥികള്‍ കഴിച്ചിരുന്നത്. കുട്ടികള്‍ക്ക് ഛര്‍ദിയും തലകറക്കവും അനുഭവപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അധ്യാപകരും സ്‌കൂള്‍ അധികൃതരും റെയില്‍വേ ജീവനക്കാരെയും ഹെല്‍പ്പ് ലൈനിലും വിവരം അറിയിച്ചു. വിവരമറിഞ്ഞ് മധ്യപ്രദേശിലെ ഖണ്ട്വ ജംക്‌ഷനിലെ റെയില്‍വേ സ്റ്റേഷനില്‍ അധികൃതര്‍ മെഡിക്കല്‍ ടീമിനെ സജ്ജമാക്കി നിര്‍ത്തിയിരുന്നു. ഖണ്ട്വ ജംക്‌ഷന്‍ സ്റ്റേഷനിലെ 5-ാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് ട്രെയിൻ എത്തിയത്. അവിടെവച്ച് വിദ്യാര്‍ഥികൾക്ക് പ്രാഥമിക ചികിത്സ നല്‍കി. ചീഫ് മെഡിക്കല്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ.ഒ.പി. ജുഗ്താവത്, സിവില്‍ സര്‍ജന്‍ ഡോ. അനിരുദ്ധ കൗശല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും റെയില്‍വേ മെഡിക്കല്‍ ടീമും ചേര്‍ന്നാണ് ചികിത്സ നല്‍കിയത്. ആരോഗ്യനില തൃപ്തികരമായെന്ന് ഉറപ്പാക്കിയതിന് ശേഷം 40 മിനിറ്റ് വൈകി ട്രെയിന്‍ യാത്ര തുടര്‍ന്നു. മുന്‍കരുതലെന്ന നിലയില്‍ റെയില്‍വേയുടെ പ്രത്യേക മെഡിക്കല്‍ ടീം ഭുസാവല്‍ സ്റ്റേഷന്‍ വരെ വിദ്യാര്‍ഥികളെ ട്രെയനില്‍ അനുഗമിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments