Breaking News

* ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിനെതിരായ പരാമര്‍ശം;**യൂത്ത് ലീഗ് നേതാവ് സികെ ഷാക്കിറിനെ എല്ലാ പദവിയില്‍ നിന്നും നീക്കി.*

മലപ്പുറം : മരണപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവർ ഷൗക്കത്തിനെതിരേ വ്യക്തിഹത്യ നടത്തിയ യൂത്ത് ലീഗ് നേതാവ് സികെ ഷാക്കിറിനെ മുസ്ലിം ലീഗിന്റെയും മുസ്ലിം യൂത്ത് ലീഗിന്റെയും എല്ലാ പദവികളിൽ നിന്നും നീക്കി. ഓട്ടോറിക്ഷക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ജീവനൊടുക്കിയ ഷൗക്കത്ത്, യുക്തിവാദം തലക്ക് കയറിയാണ് ആത്മഹത്യ ചെയ്തതെന്നായിരുന്നു സികെ ഷാക്കിറിന്റെ വിവാദ പരാമർശം. മുസ്ലിം ലീഗിന്റെ സംസ്ഥാന കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറിയായ സികെ ഷാക്കിറിനെ എല്ലാ പദവിയിൽ നിന്നും നീക്കിയതായി പാർട്ടി അറിയിച്ചത്.
'യുക്തിവാദം തലക്ക് കയറിയാണ് യുവാവ് ആത്മഹത്യ ചെയ്‌തതെന്നായിരുന്നു ഷാക്കിറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നിലവിലെ നിയമ പ്രകാരം ഇക്കാര്യത്തിൽ എംവിഡി കുറ്റക്കാരല്ലെന്നും ഷാക്കിർ പറഞ്ഞിരുന്നു. മാധ്യമങ്ങളും നവമാധ്യമങ്ങളും തെറ്റായ നിരീക്ഷണമാണ് ഇക്കാര്യത്തിൽ നടത്തി കൊണ്ടിരിക്കുന്നതെന്നും സികെ ഷാക്കിർ ആരോപിച്ചിരുന്നു. വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചിരുന്നു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യം ശക്തമാവുന്നതിനിടെയാണ് ഈ നടപടി.

ഒരു ഏജന്റിന്റെ പിന്തുണയില്ലാതെ സംവിധാനം മുന്നോട്ട് പോകില്ലെന്ന എംവിഡി ഉദ്യോഗസ്ഥരുടെ തീരുമാനമാണ് ഷൗക്കത്തിന്റെ മരണത്തിൽ കലാശിച്ചതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സംഭവത്തിൽ അരീക്കോട് പോലിസിന്റെ അന്വേഷണം തുടരുകയാണ്.

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാത്തതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പിനെതി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് ഓട്ടോ ഡ്രൈവർ മലപ്പുറം സ്വദേശിഷൗക്കത്ത് ജീവനൊടുക്കിയത്. തന്റെ മരണത്തിന് ഉത്തരവാദികൾ മോട്ടോർ വാഹന വകുപ്പ് ആണെന്ന് ഇയാൾ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments