*ഫെമിനിച്ചി നോവൽ പ്രകാശനം ചെയ്തു*
തിരൂർ : സ്ത്രീപുരുഷ ബന്ധങ്ങളുടെ ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും കഥ പറയുന്ന ഫിറോസ് ഖാൻ പരപ്പനങ്ങാടി യുടെ ഫെമിനിച്ചി നോവൽ തിരൂരിൽ പ്രകാശനം ചെയ്തു.
സൗഹൃദവേദി തിരൂർ പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച ചടങ്ങിൽ മുൻ തിരൂർ നഗരസഭ ചെയർപേഴ്സൺ എപി നസീമ ഡോ: മഞ്ജുഷ വർമക്ക് നൽകിക്കൊണ്ടാണ് പ്രകാശനം ചെയ്തത്. പുരുഷനെ അംഗീകരിക്കുന്ന സ്ത്രീകളെയാണ് കാലഘട്ടത്തിന് ആവശ്യമെന്ന് പ്രകാശനം ചെയ്തുകൊണ്ട് എപി നസീമ പറഞ്ഞു.
ഇന്നത്തെ കുടുംബങ്ങളിലെ ശൈഥില്ലങ്ങൾക്കും ബന്ധങ്ങളിലെ വിള്ളലുകൾക്കും പ്രധാനകാരണം സ്ത്രീകൾ പുരുഷന്മാരെ അവഗണിക്കുന്നതും അംഗീകരിക്കാത്തതും ആണെന്ന് നസീമ ചൂണ്ടിക്കാട്ടി. സ്ത്രീപുരുഷബന്ധം ഉദാത്തമായ മേഖലയിലേക്ക് നയിക്കാൻ രണ്ടുകൂട്ടരും പരസ്പരം മനസ്സിലാക്കി മുന്നേറണമെന്ന് അവർ ആവശ്യപ്പെട്ടു.
സൗഹൃദവേദി തിരൂർ പ്രസിഡൻറ് കെപിഒ റഹ്ത്തുല്ല അധ്യക്ഷത വഹിച്ചു, സെക്രട്ടറി കെ കെ റസാക്ക് ഹാജി , സാഹിത്യനിരൂപകൻ ഇആർ ഉണ്ണി,കവയത്രി ഷാബി നൗഷാദ്, അബ്ദുൽ ഖാദർ കൈനിക്കര,പത്മിനി ഘോഷ്, ഹഫ്സത്ത്, മാപ്പിള കല അക്കാദമി പ്രസിഡണ്ട് എകെ മുസ്തഫ, മൈ കൊടിഞ്ഞി പ്രസിഡണ്ട് കെ വി ഹംസ, ഗഫൂർ കൊടിഞ്ഞി ,അബുലൈസ്, യൂസഫ്, സുധി എ പി നായർ, പാറയിൽ ഫസലു, അബൂബക്കർ വള്ളിക്കാഞ്ഞിരം എന്നിവർ സംസാരിച്ചു. നോവലിസ്റ്റ് ഫിറോസ് ഖാൻ പരപ്പനങ്ങാടി നന്ദി പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments