കെ.യു.ഡബ്ലു. ജെആദര സമ്മേളനംനാളെ
തിരുവനന്തപുരം : കേരള പത്രപ്രവർത്തക യൂണിയൻ മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനായി തുടക്കമിടുന്ന ജേർണലിസ്റ്റ് വെൽഫെയർ ട്രസ്റ്റ് പ്രവർത്തന ഉദ്ഘാടനവും വിരമിച്ച അംഗങ്ങൾക്ക് ആദരവും ചൊവ്വാഴ്ച തൈക്കാട് pwd റെസ്റ്റ് ഹൗസ് ഹാളിൽ നടക്കും. ലോകകപ്പ് ഫുട്ബോൾ റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകരെ ചടങ്ങിൽ ആദരിക്കും. വൈകുന്നേരം നാലിന് മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. അന്തരിച്ച വിഖ്യാത ഫോട്ടോ ജേർണലിസ്റ്റ് വിക്ടർ ജോർജിൻ്റെ വിയോഗത്തിൻ്റെ 25 വർഷത്തിൽ കോട്ടയം പ്രസ് ക്ലബ് പുറത്തിറക്കുന്ന സ്മരണിക മുഖ്യമന്ത്രി പ്രകാശനം ചെയ്യും. മന്ത്രിമാരായ എ.പി അനിൽ കുമാർ, ബിന്ദു കൃഷ്ണ, കെ. എ തുളസി തുടങ്ങിയവർ പങ്കെടുക്കും. യൂണിയൻ പ്രസിഡൻ്റ് കെ.പി. റജി അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ പദ്ധതി വിശദീകരിക്കും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments