Breaking News

സമസ്ത മുശാവറ ആരംഭിച്ചു: ജന. സെക്രട്ടറി സ്ഥാനം; കോട്ടുമല മൊയ്തീൻ കുട്ടി മുസ്‌ലിയാർ അവസാന ലിസ്റ്റിൽ,അമ്പലക്കടവ് ഫൈസി മുശാവറയിലേക്ക് ?

കോഴിക്കോട് : സമസ്ത കേരള ജംഇയത്തുകൾ ഉലമ മുശാവറ യോഗം ചേളാരി ആസ്ഥാനത്ത് ആരംഭിച്ചു:
മലബാറിലെ മുസ്ലിംകളുടെ നിർണായക പണ്ഡിത സംഘടന യുടെ അടുത്ത ജന. സെക്രട്ടറിയെ ഇന്ന് തീരുമാനിക്കും. സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾ ആയിരിക്കും ജന. സെക്രട്ടറിയെ  അന്തിമമായി തെരഞ്ഞെടുക്കുക. കോട്ടുമല മൊയ്തീൻ കുട്ടി മുസ്‌ലിയാരാണ് അവസാനം ലിസ്റ്റിൽ മുമ്പന്തിയിലുള്ളത്. 
 നിലവിലെ സമസ്ത ട്രഷറർ കൊയ്യോട് പി പി ഉമർ, എം ടി അബ്ദുല്ല മുസ്‌ലിയാർ, പി കെ മൂസക്കുട്ടി ഹസ്രത്ത് എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്. ലീഗ് വിരീദ്ധ ചേരിയിലെ പ്രധാനിയായി വിശേഷിപ്പിക്കപ്പെടുന്ന ഹമീദ് ഫൈസി അമ്പലക്കടവ് മുശാവറയിലെത്തിയേക്കും എന്നതും നിർണായകമാണ്. 40 അംഗം മുശാവറയിൽ ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തോടെ 34 അംഗങ്ങളാണ് നിലവിലുള്ളത്. ഈ ഒഴിവുകളിലേക്ക് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിനു പുറമെ കോഴിക്കോട് വലിയ ഖാസി 
 മുഹമ്മദ് കോയ തങ്ങൾ ജമലുലൈലി, പുത്തനഴി ഫൈസി എന്നിവരെ ഉൾപ്പെടുത്തിയേക്കും.
 സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തെ തുടർന്ന്, പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾ സമസ്ത വൃത്തങ്ങളിൽ സജീവമായിരുന്നു. വരാനിരിക്കുന്ന മുശാവറ യോഗത്തിലാണ് പുതിയ ഭാരവാഹിയെ ഔദ്യോഗികമായി തെരെഞ്ഞെടുക്കുക.
 നിലവിലെ സാഹചര്യങ്ങളും സാധ്യതകളും പരിഗണിച്ചാൽ എം.ടി. അബ്ദുള്ള മുസ്‌ലിയാർക്കാണ് തൂക്കം എന്നാണ് നേരത്തെ  അണികൾ വിലയിരുത്തുന്നത്. 
 ഉമർ ഫൈസി മുക്കത്തിന്റെ പേരും വിവാദമാക്കാനായി ചിലർ സോഷ്യൽ മീഡിയ യിൽ പ്രചരിപ്പിച്ചിരുന്നു.  മുസ്‌ലിം ലീഗ്  അനുകൂല വിഭാഗത്തിന്റെ പിന്തുണ എംടി ഉസ്താദിന് ഉണ്ടെന്നാണ് സൂചന.   അബ്ദുസ്സലാം ബാഖവി, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, കോയ്യോട് പി.പി. ഉമ്മർ മുസ്‌ലിയാർ, പി.കെ. മൂസാക്കുട്ടി ഹസ്രത്ത് എന്നിവരുടെ പേരുകളും അണിയറയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതുപോലെ ആദൃശ്ശേരി ഹംസ മുസ്‌ലിയാരുടെ പേരും ലീഗ് അനുകൂല കേന്ദ്രങ്ങളിൽ  ചർച്ചയായി 

സുഹാബി, ശജറ പ്രശ്നങ്ങൾ:
സുഹാബി,ശജറ മുതലായ ആഭ്യന്തര തർക്കങ്ങളും രാഷ്ട്രീയ നിലപാടുകളും സമസ്തയുടെ പുതിയ ജനറൽ സെക്രട്ടറി തിരഞ്ഞെടുപ്പിൽ വലിയ രീതിയിൽ പ്രതിഫലിക്കും എന്ന് ഉറപ്പാണ്. സമസ്ത മുശാവറയിൽ ലീഗ് അനുകൂലികളുടെ എണ്ണം 10 ൽ താഴെയാണ് എന്ന് നിരീക്ഷണുണ്ട്. എന്നാണ് അണികളിൽ ഭൂരിപക്ഷം ലീഗുകാരുമാണ്.
 മുസ്‌ലിം ലീഗിനെ കേവലം ഒരു രാഷ്ട്രീയ പാർട്ടി മാത്രമായി കാണണമെന്നും, സമസ്തയുടെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് ഇടപെടേണ്ടതില്ലെന്നും വാദിക്കുന്ന വിഭാഗമാണ് ശജറകൾ എന്നപേരിൽ റിയപ്പെടുന്നത്. 

 സമസ്തയും ലീഗും തമ്മിലുള്ള പരമ്പരാഗത ബന്ധം കാത്തുസൂക്ഷിക്കണമെന്ന് സുഹാബികൾ എന്ന് മറുവിഭാഗം ആരോപിക്കുന്ന  വിഭാഗം ആഗ്രഹിക്കുന്നു. സത്താർ പന്തല്ലൂർ, അമ്പലക്കടവ് ഫൈസി, ഉമർ ഫൈസി മുക്കം തുടങ്ങിയവരുടെ ലീഗ് വിരുദ്ധ പരസ്യ നിലപാടുകൾ ഏറെ വിവാദമായതാണ്. പ്രത്യേകിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ഖാസി പദവിയെ ചോദ്യം ചെയ്തതടക്കമുള്ള ലീഗ് വിരുദ്ധ നിലപാട് പരസ്യമാക്കിയതിനാൽ കക്ഷിത്വം മറനീക്കിയിരുന്നു. 


 സമസ്ത മുശാവറയിൽ ഇപ്പോൾ പത്തിൽ താഴെ അംഗങ്ങളാണ് ലീഗ് അനുകൂലികളായിട്ട് ഉള്ളത്. ഇവർക്ക് ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാകുമോ എന്നതു വലിയ ചോദ്യമാണ്. ലീഗിന് ഭരണമുള്ളതിനാൽ ഭാരവാഹി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ അവർക്കാവും എന്നതും തീർച്ച.  സമസ്തക്ക് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കണമെങ്കിൽ ഈ വിധേയത്വം അനിവാര്യമാകും എന്നാണ് ശജറ വിഭാഗത്തിന്റെ വിലയിരുത്തൽ.
ചുരുക്കത്തിൽ, സമസ്തയുടെ പുതിയ ജനറൽ സെക്രട്ടറി ആരായിരിക്കണം എന്നത് കേവലമൊരു പണ്ഡിത തിരഞ്ഞെടുപ്പ് മാത്രമല്ല, സമസ്ത
സംഘടനയുടെ ഭാവി രാഷ്ട്രീയ നിലപാടുകളെയും ലീഗ്-സമസ്ത ബന്ധത്തെയും നിർണയിക്കുന്ന വലിയൊരു അധികാര സമവാക്യത്തിന്റെ പ്രതിഫലനം കൂടിയായിരിക്കും എന്ന് കാര്യം തീർച്ച. ലീഗ് വിരുദ്ധ ചാരിക്ക ജിഫ്രി മുത്തുക്കോയ തങ്ങളുടെ അന്തിമ തീരുമാനത്തെ സ്വാധീനിക്കാനാകും എന്ന നിരീക്ഷണവുമുണ്ട്.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments