കെ.ടി. അബൂബക്കർ ഉസ്താദിനുള്ള സ്നേഹാദരവും മഹല്ല് കുടുംബ സംഗമവും ചൊവ്വാഴ്ച
തിരൂർ : 60 വർഷം മദ്രസ അധ്യാപകനായും സാമൂഹിക സാംസ്കാരിക സേവന രംഗങ്ങളിൽ മികവുറ്റ പ്രവർത്തനം കാഴ്ചവച്ച തിരൂർ നടുവിലങ്ങാടി ജുമാ മസ്ജിദിലെ മുഅദ്ദിനുമായ കെ ടി അബൂബക്കർ മുസ്‌ലിയാർക്ക് ഹൃദയപൂർവ്വം നാട്ടുകാർ സ്നേഹാദരവ് നൽകുന്നു. കെ.ടിക്ക് ഹൃദയപൂർവം പരിപാടി ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് പൂക്കയിൽ ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമം വഖഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
സീതി സാഹിബ് മെമ്മോറിയൽ യു.പി സ്കൂളിന് തുടക്കം കുറിച്ചതും ഉളുഹിയ്യത്ത് കർമ്മം വിപുലീകരിച്ചതും, റിലീഫ് ശക്തികരിച്ചതും, മഹല്ലിലെ വിവിധ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതും, അതിലുപരി സുബഹി നമസ്കാരാനന്തരം പള്ളിയിൽ നടത്തുന്ന ഖുർആൻ - ഹദീസ് ക്ലാസും തുടങ്ങി പ്രവർത്തനങ്ങൾ കെടിയുടെ സംഭാവനകളായി നാട്ടിൽ നിറഞ്ഞുനിൽക്കുകയാണ്.
അതോടൊപ്പം തന്നെ ഒരു മികച്ച പ്രാസംഗികനാണ് കെ ടി ഉസ്താദ്. പ്രമാണികമായ ഹദീസും ഖുർആനും വിശദീകരിക്കുന്ന പഠന ക്ലാസ്സിൽ സാർവ്വ ലൗകിക കാര്യങ്ങളും നാടിന്റെ പൂർവ്വകാല ചരിത്രങ്ങളും കോർത്തിണക്കി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രത്യേകം എടുത്തു പറയേണ്ടതാണ്. പ്രഭാഷണരംഗത്ത് ഉസ്താദിന് സ്വതസിദ്ധമായ ശൈലിതന്നെയുണ്ട്. ധാർമ്മികത വളർത്തുന്ന ദൃശ്യ ആവിഷ്കാരങ്ങളും, ഗാനരചനകളും നിർവ്വഹിച്ചിട്ടുണ്ട്. ആറ് പതിറ്റാണ്ട് പിന്നിട്ട കർമ്മനിരതമായ ജീവിതത്തെ ആദരിക്കുവാൻ നാട് ഒരുങ്ങുകയാണ്..
പരിപാടിയിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ., അബ്ദുസ്സമദ് പൂക്കോട്ടൂർ, യു. ഷാഫി ഹാജി ചെമ്മാട്, എം.പി മുസ്തഫൽ ഫൈസി, എ.എസ്.കെ തങ്ങൾ കൊടക്കാട്, തിരൂർ നഗരസഭ ചെയർപേഴ്സൺ കീഴേടത്തിൽ ഇബ്രാഹിം ഹാജി തുടങ്ങി മത-സാമൂഹിക- സാംസ്കാരിക രംഗത്തെ മറ്റു പ്രമുഖരും സംബന്ധിക്കും. വാർത്ത സമ്മേളനത്തിൽ ടി.ഇ അബ്ദുൽ വഹാബ്, കെ. അബൂബക്കർ, അലി ഫൈസി കൂട്ടിലങ്ങാടി, വി. അബ്ദുറഹിമാൻ, ഇ.സി അലി ഫൈസി, കെ. ഹുസൈൻ, കുന്നത്ത് അബ്ബാസ്, പി.ടി മുഹമ്മദ് ഹാജി തുടങ്ങിയർ പങ്കെടുത്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments