Breaking News

*കാസർകോട് എം.ജി റോഡിലെ വാഹനാപകടം: ചികിത്സയിലായിരുന്ന തളങ്കര സ്വദേശി മരിച്ചു*

കാസർകോട് : പുതിയ ബസ് സ്റ്റാൻഡിന് സമീപം 
ബുധനാഴ്‌ച നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തളങ്കര സ്വദേശി മരിച്ചു.വിദ്യാനഗർ ബി.സി റോഡിലെ ഫ്ലെക്സ് പ്രിന്റിംഗ് സ്ഥാപന ഉടമ ഹനീഫ (55) ആണ് മരിച്ചത്. വ്യാഴാഴ്‌ച പുലർച്ചെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്നും പഴയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന ഹനീഫയെ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ നാട്ടുകാർ കാസർകോട് ജനറൽ ആശുപത്രിയിലും തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.എന്നാൽ പരിക്ക് അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 
പരേതരായ ഖാദർ–ആയിഷ ദമ്പതികളുടെ മകനാണ്.ഭാര്യ: സിബിരിയ.
മക്കൾ: ഉസ്ന, ഇഷാം (ഗൾഫ്), ആനിയ, ആസ്വ.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments