കാസര്‍കോട് മംഗലാപുരം റൂട്ടില്‍ കര്‍ണ്ണാടക കെ.എസ്.ആര്‍.ടി.സിലോ ഫ്‌ളോര്‍ എ.സി ബസ്സ് സര്‍വ്വീസ് ആരംഭിക്കണമെന്ന് ആവശ്യം
കാസര്‍കോട് : മംഗലാപുരം കാസര്‍കോട് റൂട്ടില്‍ കര്‍ണ്ണാടക കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ളോര്‍ എ.സി ബസ്സ് സര്‍വ്വീസ് ആരംഭിക്കണമെന്ന് ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരി.
കാസര്‍കോട് നിന്നും മഗലാപുരത്തേക്ക് ആശുപത്രി സംബന്ധമായും അതുപോലെ ബിസിനസ്സ് ആവശ്യത്തിനും, വിദ്യാര്‍ത്ഥികള്‍ക്കും സൗകര്യപ്രദമായ രീതിയില്‍ പ്രീമിയം എ.സി ബസ്സ് സര്‍വ്വീസ് ആരംഭിക്കണമെന്ന് ബാംഗ്ലൂര്‍ ഡെവലപ്പ്‌മെന്റ് ചെയര്‍മാന്‍ എന്‍.എ ഹാരിസ് എം.എല്‍.എ, കര്‍ണ്ണാടക ഗതാഗത വകുപ്പ് മന്ത്രി ബൈരതി സുരേഷ് എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരി പാസ്റ്റ് പ്രസിഡണ്ട് ഇഖ്‌ബാല്‍ പട്ടുവത്തില്‍ നിവേദനം സമര്‍പ്പിച്ചു.
നേരത്തെ ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ ആവശ്യപ്രകാരം എന്‍.എ ഹാരിസ് എം.എല്‍.എയുടെ പ്രവര്‍ത്തന ഫലമായി മംഗലാപുരം കാസര്‍കോട് റൂട്ടില്‍ കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് ലോ ഫ്‌ളോര്‍ എ.സി ബസ്സ് സര്‍വ്വീസ് നടത്തിയിരുന്നു. അന്ന് റോഡിന്റെ ശോചനീയാവസ്ഥ കാരണം സര്‍വ്വീസ് നിര്‍ത്തി വെക്കുകയായിരുന്നു. ഇപ്പോള്‍ ആറുവരി പാത വന്ന സ്ഥിക്ക് സര്‍വ്വീസ് പുനരാരംഭിക്കണമെന്നാണ് ആവശ്യം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments