Breaking News

ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനവും തൊഴിൽ പരിശീലനവും ആരംഭിക്കും.

കാസറഗോഡ് : മുൻ മന്ത്രി ചെർക്കളം അബ്ദുള്ളയുടെ നാമധേയത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനവും തൊഴിൽ പരിശീലന കേന്ദ്രവും ആരംഭിക്കുവാൻ തീരുമാനിച്ചതായി ചെർക്കളം അബ്ദുള്ളയുടെ നാമധേയത്തിൽ പ്രവർത്തിക്കുന്ന സാമൂഹിക സാംസ്കാരിക സംഘടനയായ ചെർക്കളം അബ്ദുല്ല ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റി ചെയർമാൻ നാസർ ചെർക്കളവും ജനറൽ സെക്രട്ടറി ബി അഷ്റഫും അറിയിച്ചു.

ഇന്നലെ മേൽപറമ്പ് ഗോൾഡൻ ബേക്കറി റെസ്റ്റോറൻ്റ് ഹാളിൽ ചേർന്ന 2026-28 വർഷത്തേക്കുള്ള പുതിയ കേന്ദ്ര കമ്മറ്റിയുടെ ആദ്യ യോഗമാണ് സർക്കാർ അംഗീഗരത്തോടെയുള്ള പുതിയ സ്മോൾ സ്കെയിൽ ഇൻഡസ്ട്രിയൽ ആൻഡ് സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാൻ തീരുമാനിച്ചത്. 

യോഗം ഹാജി മുഹമ്മദ് അബ്ദുൾ ഖാദർ ചെമ്പിരിക്ക ഉദ്ഘാടനം ചെയ്‌തു. ഫൗണ്ടേഷൻ ചെയർമാൻ നാസർ ചെർക്കളം അദ്ധ്യക്ഷം വഹിച്ചു.
ജനറൽ സെക്രട്ടറി ബി.അഷ്റഫ് സ്വാഗതം പറഞ്ഞു. ട്രഷറർ അഷ്റഫ് മൊവ്വൽ, വൈസ് ചെയർമാൻമാരായ സെഡ് എ മൊഗ്രാൽ, അബ്ദുൾഖാദർ ഹാജി ആദൂർ, സിഎച്ച് ബടക്കേക്കര, സെക്രട്ടറിമാരായ കബീർ ചെർക്കളം, സാബിറ എവറസ്റ്റ്, ശരീഫ് സാഹിബ് എന്നിവർ പ്രസംഗിച്ചു.

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments