*10 കോടിയുടെ MDMAയുമായി മൂന്നുപേർ പിടിയിൽ, സംസ്ഥാന പോലീസിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട*
കേരളത്തിലേക്ക് കടത്തുന്നതിനായി സൂക്ഷിച്ച വൻ MDMA ശേഖരവുമായി വയനാട്, മലപ്പുറം സ്വദേശികൾ കോയമ്പത്തൂരിൽ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണസംഘത്തിൻ്റെ പിടിയിൽ. സംസ്ഥാന പോലീസിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ടയിൽ പിടികൂടിയത് വിപണിയിൽ പത്തുകോടിയിലധികം രൂപയുടെ വില വരുന്ന വീര്യം കൂടിയ 12.794 കിലോ ഗ്രാം MDMA.
കേരളത്തിനകത്തും പുറത്തും കണ്ണികളുള്ള വൻതോതിൽ ലഹരിവിൽപന നടത്തുന്ന സംഘത്തിലെ മൂന്നുപേരാണ് മഞ്ചേരി പോലീസിൻ്റെ പിടിയിലായത് . മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32), വയനാട് മേപ്പാടി സ്വദേശി കരിമ്പയിൽ മുഹമ്മദ് സാലിഹ് (34 ), മലപ്പുറം മഞ്ചേരി ആനക്കയം സ്വദേശി ഷെയിം അക്ബർ (21) വയസ്സ് എന്നിവരെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസ് , ൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിലെ മഞ്ചേരി ഇൻസ്പെക്ടർ ടി. ജി.ദിലീപ്, ജില്ലാ ഡാൻസാഫ് സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘം കോയമ്പത്തൂരിൽ വച്ച് പിടികൂടിയത്. ആഴ്ചകൾക്ക് മുൻപ് മഞ്ചേരി ടൗണിൽ സ്വകാര്യ അപ്പാർട്ട്മെൻ്റിൽ രഹസ്യവിവരത്തിൻ്റെയടിസ്ഥാനത്തിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിൽ 100 ഗ്രാമോളം MDMA യുമായി ആറുപേരടങ്ങുന്ന ലഹരിവിൽപന നടത്തുന്ന സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. അതിലെ പ്രതികളെ പ്രത്യേക അന്വേഷണസംഘത്തിൻ്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തതിൽ കേരളത്തിനകത്തും പുറത്തും വേരുകളുള്ള ലഹരിക്കടത്ത് സംഘത്തിലെ ചിലരെ കുറിച്ച് സൂചനകൾ ലഭിച്ചിരുന്നു. പോലീസ് സംഘം കൂടുതൽ അന്വേഷണം നടത്തിയതിൽ
ഡൽഹി, മുംബൈ, ബാംഗ്ലൂർ ,എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വൻതോതിൽ MDMA രഹസ്യകേന്ദ്രങ്ങളിൽ സംഭരിച്ച് കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ ലക്ഷ്യം വച്ച് വിൽപ്പന നടത്തുകയും ചെയ്യുന്നതാണ് രീതി. ആഡംബര വാഹനങ്ങളിൽ രഹസ്യ അറകളുണ്ടാക്കുകയും അതിനുള്ളിൽ ഒളിപ്പിച്ചു കടത്തുകയും ചെയ്യുന്ന സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. തുടർന്ന് നിരീക്ഷണം നടത്തിയതിൽ സംഘത്തിൻ്റെ ഇടത്താവളം തമിഴ്നാട്ടിലെ കോയമ്പത്തൂർ, പഴനി, പൊള്ളാച്ചി,കൊടൈക്കനാൽ എന്നിവിടങ്ങളിലാണെന്നും തിരക്കേറിയ ഇത്തരം ടൗണുകളിൽ വച്ചാണ് ലഹരിയിടപാടുകൾ കൂടുതൽ നടക്കുന്നതെന്നും മനസ്സിലാക്കി ഇത്തരം സ്ഥലങ്ങൾ കേന്ദ്രീകടിച്ചും ഇടനിലക്കാരെ നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തിനോടുവിലാണ് കോയമ്പത്തൂർ ടൗണിന് സമീപം വെച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതൽ ചോദ്യം ചെയ്തതിൽ കാറിനുള്ളിൽ ഒളിപ്പിച്ച 12.794 Kg MDMA പോലീസ് കണ്ടെത്തുകയായിരുന്നു.തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ പല സ്ഥലങ്ങളിലായി 200 ഗ്രാം മുതൽ 500 ഗ്രാം വരെ ഡ്രോപ്പ് ചെയ്യാനുള്ള പായ്ക്കറ്റുകളാക്കിയ നിലയിൽ ഇന്നോവ കാറിൻ്റെ ഡോർ പാടിനുള്ളിൽ ഒളിപ്പിച്ചനിലയിലാണ് MDMA കണ്ടെത്തിയത്. കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും യുവാക്കൾക്കിടയിൽ വിൽപ്പനനടത്താനുള്ള ചില്ലറവിപണിയിൽ പത്തുകോടിയിലധികം രൂപയുടെ MDMA ലഹരിമരുന്നാണ് മലപ്പുറം ജില്ലാപോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പഴുതടച്ച അന്വേഷണത്തിലൂടെ പിടികൂടാനായത്*. ഡൽഹി, മുംബൈ, എന്നിവിടങ്ങളിലേക്ക് വിമാനമാർഗം പോയി തിരിച്ചു ആഡംബര കാറുകൾ അന്യസംസ്ഥാനങ്ങളിൽ നിന്നും വാങ്ങി നാട്ടിലേക്ക് കൊണ്ടുവരുന്ന വ്യാജേന ലഹരിവസ്തുക്കൾ ഒളിപ്പിച്ചു കടത്തികൊണ്ടുവരികയും ചെയ്യുന്ന ഈ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചു ചില സൂചനകൾ ലഭിച്ചതായും MDMA യുടെ ഉറവിടത്തെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസ് അറിയിച്ചു.
മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസ് ൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിലെ മലപ്പുറം ഡിവൈഎസ്പി സുഭാഷ് ബാബു,പെരിന്തൽമണ്ണ ഡിവൈഎസ്പി ഗോപകുമാർ, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എൻ.ഒ.സിബി, മഞ്ചേരി പോലീസ് ഇൻസ്പെക്ടർ TG ദിലീപ് , മഞ്ചേരി സ്റ്റേഷനിലെ എഎസ്ഐ മുഹമ്മദാലി, Scpo മാരായ തൗഫീഖ് മുബാറക്ക്, പ്രദീപ്കുമാർ എന്നിവരും ജില്ലാ ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങൾ ആയ NT കൃഷ്ണകുമാർ, ദിനേശ് കിഴക്കേകര,, പ്രശാന്ത് പയ്യനാട്, പ്രബുൽ കെ, ദിനേഷ് ഇരുപ്പക്കണ്ടൻ, ജസീർ KK എന്നിവരടങ്ങിയ സംഘമാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments