*മഹാത് അയ്യങ്കാളി സാമൂഹ്യ വിപ്ലവത്തിന്റെ സൂര്യതേജസ് --* *യുസി രാമൻ*
കാസർഗോഡ് : മഹാത്മ അയ്യങ്കാളി സാമൂഹ്യ വിപ്ലവത്തിന്റെ സൂര്യതേജസും കേരളീയ ചരിത്രത്തിലെ തിളക്കമാർന്ന അധ്യായവും ആയിരുന്നുവെന്ന് സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറി യു സി രാമൻ അഭിപ്രായപ്പെട്ടു
സംസ്ഥാന ദളിത് ലീഗ് കമ്മിറ്റി കാസർഗോഡ് നടത്തിയ അയ്യങ്കാളി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം
അടിമത്വത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിക്കാൻ അറിവും പോരാട്ടവീര്യവും അത്യാവശ്യമാണെന്ന് പട്ടിക വിഭാഗം ജനങ്ങളെ ബോധ്യ പെടുത്തിയ മഹാനായിരുന്നു അയ്യങ്കാളി
വഴി നടത്താനോ പഠിക്കാനോ മാന്യമായി വസ്ത്രം ധരിക്കാനോ പോലും പറ്റാത്ത ഒരു ഇരുണ്ട കാലത്താണ് അയ്യങ്കാളി പോരാട്ടത്തിന്റെ തീപ്പന്തമായി ഉയർന്നുവന്നത്
അദ്ദേഹം നടത്തിയ വില്ലു വണ്ടി യാത്ര അന്നത്തെ മേലാളന്മാർക്ക് നേരെ ഉണ്ടായ ഒരു സിംഹഗർജ്ജനമായിരുന്നുവെങ്കിൽ ഞങ്ങളെ കുട്ടികൾക്ക് പഠിപ്പില്ലെങ്കിൽ നിങ്ങളുടെ പാടത്തേക്ക് ഇല്ല എന്ന് പറഞ്ഞുകൊണ്ട് അടിസ്ഥാന വർഗ്ഗത്തെ സംഘടിപ്പിച്ചുകൊണ്ട് നടത്തിയ ക്ഷോഭം . ഇന്ത്യയിലെ ആദ്യത്തെ കർഷക പ്രക്ഷോഭമാണ്
പട്ടിക വിഭാഗം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഗ്രാൻഡും അലവൻസും വിതരണം ചെയ്യാതെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിന്ന് പട്ടിക വിഭാഗം വിദ്യാർഥികളെ മാറ്റിനിർത്താനുള്ള ബോധപൂർവ്വമായ ശ്രമമാണ് കഴിഞ്ഞ പിണറായി ഗവൺമെന്റ് നടത്തിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ദളിത സംസ്ഥാന പ്രസിഡണ്ട് ഇ പി ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ CP ശശിധരൻ മണലായ സ്വാഗതം പറഞ്ഞു .
കാസർകോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻറ് കല്ലട്ര മാഹിൻ ഹാജി MLA വിവിധ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വർക്കുള്ള ഉപഹാര സമർപ്പണം നടത്തി.
തുളസീധരൻ പള്ളിക്കര അയ്യങ്കാളി അനുസ്മരണ പ്രഭാഷണം നടത്തി.ജില്ലാ ദളിത് ലീഗ് പ്രസിഡൻ്റ് രാജു കൃഷ്ണ കാസർഗോഡ് പതാക ഉയർത്തി.
ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി AB ഷാഫി ,മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് മാഹിൻ കോളോത്ത്,ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വസന്ത അജക്കോട്,സ്റ്റേറ്റ് ദളിത് ലീഗ് വൈസ് പ്രസിഡണ്ട് മാരായ സോമൻ പുതിയാത്ത്,സുധാകരൻ കുന്നത്തൂർ,സെക്രട്ടറിമാരായകലാഭവൻ രാജു,ചന്ദ്രൻ വയനാട് ജില്ലാ പ്രസിഡണ്ടുമാരായ കെ സി ശ്രീധരൻ,വിജയൻ ഏലംകുളം,രവി കോങ്ങാട്,പ്രേമൻ കണ്ണൂർ,സുനിൽ വയനാട്,അഡ്വക്കറ്റ് ബാലകൃഷ്ണൻ തൃശ്ശൂർ,സജി സദാശിവൻ,സെക്രട്ടറിമാരായ രമേശൻ എരിപ്രം ,കെ എ രാമൻ,ബാബു വട്ടപ്പാറ , R ഷാജി,പ്രവർത്തകസമിതി അംഗങ്ങളായ ഹരിദാസൻ കൊടുവള്ളി,സി ബി ശ്രീധരൻ,പ്രഭാകരൻ വേങ്ങര എന്നിവർ സംസാരിച്ചു.വിവിധ കലാവിരുന്നും ജനപ്രതിനിധികളേയും പ്രതിമകളെയും ആദരിച്ചു.ചടങ്ങിന് കാസർകോട് ജില്ല ജനറൽ സെക്രട്ടറി ഐ ലക്ഷ്മണ നന്ദി പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments