Breaking News

*പ്രവാചകരുടെ ജീവിതമാണ് മുസ്ലിങ്ങൾ പിന്തുടരുന്നത് : അബ്ദുൽ റസാഖ് സഖാഫി *

മൊഗ്രാൽ പുത്തൂർ : ഖൽബിലുണ്ട് എന്റെ നബി എന്ന ശീർഷകത്തിൽ കോട്ടക്കുന്നിൽ പ്രവർത്തിക്കുന്ന മർകസ് മൈമൻ കാമ്പസ് മീലാദ് ഫെസ്റ്റിന് പ്രൗഢമായ തുടക്കം.എസ്‌.ജെ.എം ജില്ലാ പ്രസിഡന്റ് അബ്ദുൽ റസാഖ് സഖാഫി ഉദ്ഘാടനം ചെയ്തു.പ്രവാചകർ മുഹമ്മദ് നബി ജീവിതം പിന്തുടർന്ന് ജീവിക്കുന്നവരാണ് മുസ്ലിമീങ്ങൾ മുത്ത് നബി തന്റെ 23 വർഷത്തെ പ്രബോധന കാലത്ത് പഠിപ്പിച്ചത് പൂർണാർത്ഥത്തിൽ  പഠിച്ച പണ്ഡിതന്മാരാണ് ഇന്ന് സമൂഹത്തിന് അത് ഉൽബോധിപ്പിക്കുന്നത്.മതവിശ്വാസികളോട് പറയുന്ന കാര്യത്തെ ചോദ്യം ചെയ്ത് പൊതുസമൂഹത്തിൽ പ്രസ്താവന ഇറക്കുന്നവർ ഒരു ചെറു സംഘത്തിന്റെ കൈയ്യടി നേടിയേക്കാം,അതേസമയം വലിയൊരു വിഭാഗം വിശ്വാസികൾക്കിടയിൽ ഇളഭ്യരാകുന്നത് അവർ തിരിച്ചറിയാതെ പോകുന്നു.മീലാദിന്റെ മഹത്വവും പ്രവാചകനോടുള്ള സ്നേഹവും വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഉദ്ഘാടന സമ്മേളനത്തിൽ ചർച്ചയായി.
പ്രാരംഭ പ്രാർത്ഥനയ്ക്ക് സയ്യിദ് ബദറുദ്ദീൻ അൽ ഹാദി നേതൃത്വം നൽകി.സ്വാഗതം സംഘം കൺവീനർ ജമാൽ കെ കെ സ്വാഗതം പറഞ്ഞു.ഫസൽ എസ്.എ പറപ്പാടി അധ്യക്ഷത വഹിച്ചു.അബ്ദുൽ സലാം സഅദി ബദ്‌രിയ നഗർ മുഖ്യപ്രഭാഷണം നടത്തി.അബ്ദുൽ കരീം മുസ്‌ലിയാർ,നൗഷാദ് മൈമനി ദേശാംകുളം,ജവാദ് റസ്‌വി മൊഗ്രാൽ പുത്തൂർ ആശംസ പ്രഭാഷണം നടത്തി.താഹിർ ഹാജി ത്വയ്‌ബ,ബി കെ മൊയ്തു ഹാജി,റഫീഖ് ഹാജി,അഷറഫ് ഹാജി,ഹകീം ഹാജി മഠത്തിൽ,ഷഫീഖ് തട്ടാർ മൂല,രിഫായി ബി കെ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.രണ്ട് ദിവസങ്ങളില്ലായി നടക്കുന്ന മീലാദ് ഫെസ്റ്റ് ഞായറാഴ്ച്ചയോടെ സമാപിക്കും. ഒന്നാം ദിനം അൽ മദ്റസത്തുസ്സുന്നിയ്യ വിദ്യാർത്ഥികളുടെ കലാമത്സരങ്ങളും രണ്ടാം ദിനം ദർസ് വിദ്യാർത്ഥികളുടെ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങളും നടക്കും.

ഫോട്ടോ : കോട്ടക്കുന്ന് മർകസ് മൈമൻ മീലാദ് ഫെസ്റ്റ് എസ്.ജെ.എം ജില്ലാ പ്രസിഡന്റ് അബ്ദുൽ റസാഖ് സഖാഫി ഉദ്ഘാടനം ചെയ്യുന്നു.

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments