,* ഇ. പി. രമ്യയെ ആദരിച്ചു.*
തിരൂർ : മലയാളം സർവ്വകലാശാലയിൽ നിന്നും ഭാഷാ ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഇ. പി. രമ്യയെ ആദരിച്ചു. നിറമരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ പ്രേമ അഭിനന്ദനങ്ങൾ പത്രം കൈമാറിയാണ് ആദരിച്ചത്. പഞ്ചായത്ത് മെമ്പർ ഫൈസൽ ശാന്തിനഗർ, മുതിർന്ന മാധ്യമപ്രവർത്തകൻ കെ. പി. ഓ. റഹ്മത്തുല്ല, മുൻ പഞ്ചായത്തംഗം ടി .ശ്രീധരൻ, കെ. കെ. രതീഷ് എന്നിവർ സംബന്ധിച്ചു. മലയാളത്തിലെ നിഷേധരൂപങ്ങളുടെ വാക്യ- അർത്ഥ- പ്രക രണ പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. ഏഴുവർഷം കൊണ്ടാണ് പഠനം പൂർത്തിയാക്കിയത്. നിറമരുതൂർ പഞ്ചാര മൂലയിലെ എഡോളി പറമ്പിൽ രാജന്റെയും ദേവകിയുടെയും മകളായ രമ്യ ഇപ്പോൾ കോഴിക്കോട് കിർ ത്താട്സിലെ റിസർച്ച് അസിസ്റ്റൻറ് ആണ് മറവഞ്ചേരി ഹിൽടോപ്പ് സ്കൂളിലെ കായിക അധ്യാപകനായ എ കെ സയൂൺ ഭർത്താവ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments