*ഒളവറ ഗ്രന്ഥാലയം വനിതാ വേദി ഓണാഘോഷം സംഘടിപ്പിച്ചു.*
തൃക്കരിപ്പൂർ : ഒളവറ ഗ്രന്ഥാലയം വനിതാ വേദിയുടെ ഓണാഘോഷം ഗ്രന്ഥാലയം സെക്രട്ടറി സി.ദാമോദരന്റെ അധ്യക്ഷതയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ ജോ:സെക്രട്ടറി പി.വി.ദിനേശൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ എഴുത്തുകാരിയും അബുദാബി ശക്തി അവാർഡ് 2026 കരസ്ഥമാക്കിയ ഒളവറയിലെ സുധ എസ് നന്ദൻ,തൃക്കരിപ്പൂർ ഗ്രാമപ്പഞ്ചായത്ത് 2026 കർഷകശ്രീ അവാർഡ് ജേതാവും ഒളവറ ഗ്രന്ഥാലയം വൈ:പ്രസിഡണ്ടുമായ കെ.കണ്ണൻ എന്നിവരെ ആദിരിച്ചു.തുടർന്ന് വിവിധ കലാ കായിക പരിപാടികൾ അരങ്ങേറി.
വനിതാ വേദി കൺവീനർ ആശാ പവിത്രൻ,കൗൺസിലർമാരായ ടി.വി.ഗോപി,കെ.വി.സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
ഫോട്ടോ : അബുദാബി ശക്തി അവാർഡ് 2026 കരസ്ഥമാക്കിയ എഴുത്തുകാരി സുധ എസ് നന്ദനെ ഉദ്ഘാടകൻ ഉപഹാരം നൽകി ആദരിക്കുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments