Breaking News

*ഓര്‍ക്കിഡിന്റെ 'റസൂലിന്റെ വിരുന്ന്';സഅദിയ്യ ദഅവ കോളേജ് സംസ്ഥാനത്തിനകത്തുംപുറത്തുമായി വിപുലമായ കാരുണ്യ പദ്ധതികള്‍*


കാസര്‍കോട് : തിരുനബി ജന്മദിന ത്തോടനുബന്ധിച്ച് സഅദിയ്യ ദഅ്വാ കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ 'ഓര്‍ക്കിഡ്' സംഘടിപ്പിച്ച 'റസൂലിന്റെ വിരുന്ന്' ശ്രദ്ധേയമായി. റബീഉല്‍ അവ്വല്‍ 12-ന് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സൗജന്യ ഭക്ഷണ വിതരണം നടത്തിയതിനൊപ്പം സാന്ത്വന കേന്ദ്രങ്ങളിലെ അന്തേവാസികളിലേക്ക് സ്‌നേഹവിരുന്നെത്തിക്കാനും വിദ്യാര്‍ത്ഥി സംഘം മുന്നിട്ടിറങ്ങി.

രോഗികള്‍ക്കും നിരാലംബര്‍ക്കും തുണയേകുന്ന കാസര്‍കോട്ടെ 'അഭയം ഡയാലിസിസ് സെന്ററിലും', മാനസികാരോഗ്യ സംരക്ഷണ കേന്ദ്രമായ 'മുഹിമ്മാത്ത് സേഫ് ഹോമിലുമുള്ള' അന്തേവാസികള്‍ക്കൊപ്പം സ്‌നേഹവും അന്നവും പങ്കിട്ട് പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു. അഭയം സെന്റര്‍ മേധാവി ഖയ്യും മാന്യ പ്രതിനിധികളെ സ്വീകരിച്ചു. അബ്ദുല്‍ ഖാദര്‍ സഅദി കൊല്ലമ്പാടി, അനസ് അഹ്‌സനി ആലങ്കോല്‍,
എന്നിവര്‍ സന്ദര്‍ശന സംഘത്തിന് നേതൃത്വം നല്‍കി.

കാസര്‍കോടിന് പുറമെ മറ്റ് ജില്ലകളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ചു. സഅദിയ്യ ദഅ്വാ കോളേജ് ഡയറക്ടര്‍ ഹാഷിം അഹ്‌സനി കല്ലാച്ചിയുടെ നേതൃത്വത്തിലുള്ള സംഘം ഹൈദരാബാദില്‍ 'റസൂലിന്റെ വിരുന്ന്' പദ്ധതിക്ക് നേതൃത്വം നല്‍കി. കോഴിക്കോട്, പാലക്കാട്ടെ നെല്ലിയാമ്പതി തുടങ്ങിയ മേഖലകളിലും പദ്ധതിയുടെ ഭാഗമായുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

പടം:
സഅദിയ്യ ദഅ്വാ കോളേജ് 'റസൂലിന്റെ വിരുന്ന്' സാന്ത്വന കേന്ദ്രങ്ങളില്‍ സ്‌നേഹ വിരുന്നില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ കയ്യൂം മാന്യ സംസാരിക്കുന്നു.

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments