*മുളിയാർ ഗ്രാമ പഞ്ചായത്തിൽകർഷക ദിനം ആചരിച്ചു.*
ബോവിക്കാനം : മുളിയാർ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു.
പ്രമുഖ കർഷകരായ പി. കൃഷ്ണൻ നായർ, ജനാർദ്ദനൻ കെ,
നഫീസ മദനിനഗർ,
രാഗേഷ് ബി ചെമ്പിലങ്കൈ,
നാരായണൻ നായർ ചെറ്റത്തോട് ,
മുഹമ്മദ് കുഞ്ഞി ബി കെ,
ബാലകൃഷ്ണൻ എം , അമൽ നാരായണൻ എന്നിവരെ ആദരിച്ചു.
മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ ബി മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിൽ കെ നീലകണ്ഠൻ എം എൽ ഉദ്ഘാടനം ചെയ്തു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി ബാലൻ മുഖ്യാതിഥിയായിരുന്നു. കാസർകോട് പ്രിൻസിപ്പൽ കൃഷി ഓഫീസർ ബിന്ദു ആർ പദ്ധതി നിർവ്വഹണം വിശദീകരിച്ചു.
സോയിൽ സർവ്വേ വകുപ്പ് അസിസ്റ്റണ്ട് ഡയറക്ട്ടർ പ്രമോദ് പി. വി. മണ്ണ് പരിശോധന ബോധവൽക്കരണം നടത്തി. മുളിയാർ സഹകരണ ബാങ്ക് പ്രസിഡണ്ട് ടി.ഗോപിനാഥൻ നായർ,
രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ
സി.അശോകൻ കാനത്തൂർ,
ബി.കെ.ഹംസ,
പി ബാലകൃഷ്ണൻ ,
ജയകൃഷ്ണൻ മാസ്റ്റർ ,
വാസുദേവൻ ആശംസകൾ അർപ്പിച്ചു.
കൃഷി ഓഫീസർ നികിത ജെ സ്വാഗതവും
അസിസ്റ്റൻ്റ് ഒഫീസർ
പ്രീതികുമാരി നന്ദി പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments