*പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തത്രപ്പാടിലാണ് യുഡിഎഫ് സര്‍ക്കാര്‍, എല്ലാം ആര്‍എസ്എസിനെ പ്രീണിപ്പിക്കാന്‍; പിണറായി വിജയന്‍*
കണ്ണൂര്‍ : പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തത്രപ്പാടിലാണ് യുഡിഎഫ് സര്‍ക്കാരെന്നും എല്ലാം ആര്‍എസ്എസിനെ പ്രീണിപ്പിക്കാനാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. തുടര്‍ച്ചയായി എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ആപത്താകുമെന്ന് ചിലര്‍ പ്രചരിപ്പിച്ചു. ചിലര്‍ അത് വിശ്വസിച്ചു. ചില വലതുപക്ഷ മാധ്യങ്ങള്‍ ഇല്ലാ കഥകള്‍ പ്രചരിപ്പിച്ചു. സംഘടിതമായ നീക്കം പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും നടത്തി. ഏത് എതിര്‍ പ്രചാര വേല വന്നാലും എല്‍ഡിഎഫിന് പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന മണ്ഡലങ്ങളുണ്ട്. അതിലൊന്നാണ് പയ്യന്നൂര്‍. മണ്ഡലം രൂപം കൊണ്ടതിന് ശേഷം വിജയിച്ച് വന്നത് സിപിഎം സ്ഥാനാര്‍ഥികളാണെന്നും മല്‍സരിച്ചവര്‍ എല്ലാം നല്ല വിജയമാണ് നേടിയിട്ടുള്ളതെന്നും പിണറായി വിജയന്‍ പറഞ്ഞു. പയ്യന്നൂരിലെ മാത്തില്‍ നടക്കുന്ന സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണമാറ്റം സംഭവിച്ചാലും കേരളത്തിലെ പൊതു രീതിയില്‍ മാറ്റം ഉണ്ടാകില്ലെന്നാണ് എല്ലാവരും കരുതിയത്. ആര്‍എസ്എസ് പൂര്‍ണമായി ചൊല്ലാറുള്ള വന്ദേ മാതരം മന്ത്രിസഭ സത്യപ്രതിജ്ഞയില്‍ തന്നെ ചൊല്ലി. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിലും വന്ദേ മാതരം ചൊല്ലണമെന്ന് നിര്‍ദേശം നല്‍കി. കോണ്‍ഗ്രസിന് ഇക്കാര്യത്തിലുള്ള നയം ആസ്ഥാന മന്ദിരത്തിലും പ്രകടമായിരുന്നു. വഖഫ് ബോര്‍ഡില്‍ രണ്ട് അമുസ് ലിങ്ങള്‍ വേണമെന്നത് ആര്‍എസ്എസ് അജണ്ടയായിരുന്നു. ഇതിനെതിരേ നിയമസഭ ഏകകണ്ഠമായി പ്രമേയം കൊണ്ടുവന്നതാണ്. എന്നാല്‍, ഭരണം മാറിയതോടെ അത് തകിടം മറഞ്ഞു. വഖഫ് ബോര്‍ഡില്‍ രണ്ടു അമുസ് ലിങ്ങളെ ഉള്‍പ്പെടുത്തുന്നതില്‍ വിയോജിപ്പ് ഉണ്ടായത് കൊണ്ടാണ് അത് ഒഴിച്ചിട്ടത്. പക്ഷേ, യുഡിഎഫ് സര്‍ക്കാര്‍ അമുസ് ലിങ്ങളെ ഉള്‍പ്പെടുത്തി ബോര്‍ഡ് പുന:സംഘടിപ്പിക്കാം എന്ന് കോടതിയെ അറിയിച്ചെന്നും പൂര്‍ണമായും ആര്‍എസ്എസിനെ പ്രീതിപ്പെടുത്തുന്ന നിലപാടാണ് യുഡിഎഫിനെന്നും പിണറായി വിജയന്‍ പറഞ്ഞു. 62 ശതമാനം വോട്ട് നേടിയാണ് 2021ല്‍ മധുസൂദനന്‍ ജയിച്ചത്. ഏത് കുത്തൊഴുക്കിനെയും നേരിടാന്‍ പയ്യന്നൂര്‍ മണ്ഡലത്തിന് കഴിയുമായിരുന്നു. എന്താണ് പയ്യന്നൂരില്‍ പരാജയപ്പെടാന്‍ കാരണം എന്ന് ചോദ്യം വരും. കേരളത്തിലെ കാരണങ്ങള്‍ മാത്രം എടുത്താല്‍ പോര. പയ്യന്നൂരിലെ ബഹുജനങ്ങളും വോട്ടര്‍മാരും വലിയ തോതില്‍ സിപിഎമ്മിനെ സ്‌നേഹിക്കുന്നവരാണ്. പാര്‍ട്ടിയുടെ ഭാഗമായി നിന്ന് പാര്‍ട്ടിയുടെ വിശ്വാസ്യതയെ തകര്‍ക്കാന്‍ ശ്രമമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ചെയ്യാന്‍ പാടില്ലാത്തത് എല്ലാം ചെയ്യുന്ന നിലയുണ്ടായി. അതിന്റെ ഭാഗമായി ആളുകള്‍ സംശയാലുക്കളായി. അവിടെ സത്യത്തിന് മങ്ങലേറ്റു. ആര് തെറ്റ് ചെയ്താലും അതിനെതിരെ സിപിഎം നടപടിയെടുക്കും. അതാണ് സിപിഎം. പാര്‍ട്ടിക്കെതിരേ നീങ്ങിയാല്‍ ആരെന്ന് നോക്കില്ല. അവര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സര്‍ക്കാര്‍ വര്‍ഗീയതയ്ക്ക് മുന്നില്‍ മുട്ടുകുത്തിയെന്ന് പിണറായി വിജയന്‍ പറഞ്ഞു. തൂഫാന്‍ നടപ്പിലാക്കുന്നത് നല്ല കാര്യമാണെന്നും എന്നാല്‍ മുഖ്യമന്ത്രിയുടെ ആളുകള്‍ വരെ ലഹരി കടത്തുകയാണെന്നും പിണറായി ആരോപിച്ചു. മലപ്പുറത്ത് വെച്ച് ഒരാളെ പോലിസ് പരിശോധിക്കുന്നു. മുഖ്യമന്ത്രിയുടെ സ്വന്തം ആളാണെന്ന് അയാള്‍ പറയുന്നു. കാസര്‍കോട് വെച്ച് ഇയാളെ പരിശോധിച്ചപ്പോള്‍ മയക്കുമരുന്ന് ലഭിച്ചു. ഇയാളെ പിടികൂടിയതോടെ കേസിന്റെ മട്ട് മാറി. ഇയാളുടെ ഫോണ്‍ പരിശോധിക്കരുത് എന്ന നിര്‍ദ്ദേശം മുകളില്‍ നിന്ന് വന്നു. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട എന്നും മുകളില്‍ നിന്ന് നിര്‍ദ്ദേശം വന്നു. ഇതാണ് ഇന്ന് കേരളത്തില്‍ നടക്കുന്നെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ തനിമ തകര്‍ത്ത് ആര്‍എസ്എസിന് കീഴ്‌പ്പെടുകയാണ് സര്‍ക്കാര്‍. പിഎം ശ്രീ നടപ്പാക്കാന്‍ ഉള്ള തത്രപ്പാടിലാണ്. അധികാരത്തില്‍ വന്നാല്‍ പിഎം ശ്രീ അറബിക്കടലില്‍ കളയും എന്ന് പറഞ്ഞവരാണ് ഇപ്പോള്‍ ആര്‍എസ്എസിനെ പ്രീണിപ്പിക്കാന്‍ വേണ്ട നടപടികള്‍ ചെയ്യുന്നത്. ഗവര്‍ണര്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് തോന്നിയ പോലെ കാര്യങ്ങള്‍ ചെയ്യുന്നു. ഗവര്‍ണര്‍ക്കെതിരേ സര്‍ക്കാര്‍ ശബ്ദിക്കുന്നില്ല. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ എല്ലാ വിഷയത്തെയും എതിര്‍ക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. വലതുപക്ഷ മാധ്യമങ്ങള്‍ ഇടതുപക്ഷ വിരോധം കൊണ്ടുനടക്കുന്നു. അവരെല്ലാം ഈ വഴിക്ക് കാര്യങ്ങള്‍ നീക്കി. എങ്ങനെ സര്‍ക്കാരിനെ എതിര്‍ക്കണം എന്നാണ് ഇവര്‍ നോക്കിയത്. എല്‍ഡിഎഫിനെതിരേ പ്രതിപക്ഷവും വലതു പക്ഷ മാധ്യമങ്ങളും സംഘടിത നീക്കം നടത്തിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments