Breaking News

ജില്ലയിൽ മുങ്ങിമരണം തുടർക്കഥയാവുന്നു:ഈ മാസം മാത്രം നാലു മരണം.മൊഗ്രാൽ പുത്തൂർ ഉജീർക്കര കുളത്തിൽ കഴിഞ്ഞ ദിവസം മുങ്ങിമരിച്ചത് അതിഥി തൊഴിലാളി.

മൊഗ്രാൽ പുത്തൂർ : ഉജീർക്കര കുളത്തിൽ കുളിക്കാൻ ഇറങ്ങിയ അഥിതി തൊഴിലാളി മുങ്ങിമരിച്ചു. രാജസ്ഥാൻ ജയ്പൂർ സ്വദേശി അൽ ഫയാസ് ഖാനാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ മുങ്ങിമരിച്ചത്. കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു.ഇതിനിടെ ഫയാസ് ഖാൻ മുങ്ങിത്താഴുകയായിരുന്നു. കാസർഗോഡ് നിന്ന് ഫയർഫോഴ്സും, നാട്ടുകാരും എത്തി യാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

 ഈ മാസം തന്നെ ജില്ലയിലെ നാലാമത്തെ മുങ്ങിമരണമാണ് കഴിഞ്ഞ ദിവസത്തേത്. ആഗസ്റ്റ് 12ന്  നായന്മാർമൂല തൻവീഹുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ മുഹമ്മദ് സാഹിൽ (15) മുങ്ങിമരിച്ചതിന്റെ തേങ്ങൽ ഇപ്പോഴും മാറിയിട്ടില്ല. ഓണപ്പരീക്ഷ എഴുതാൻ സ്കൂളിൽ പോകുന്നതിന് മുമ്പ് വീടിനടുത്തുള്ള കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അബദ്ധത്തിൽ ആഴമേറിയ ഭാഗത്തേക്ക് വഴുതി വീഴുകയായിരുന്നു.ഉപ്പളയിൽ കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ  മംഗൽപാടി ഗവൺമെന്റ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി അബൂബക്കർ അസാൻ(13) മുങ്ങി മരിച്ചതും ഏതാനും ദിവസം മുമ്പാണ്. കുളി കഴിഞ്ഞപ്പോഴാണ് കൂട്ടുകാർക്ക് അസാൻ ഒപ്പമില്ലെന്ന് മനസ്സിലായത്. ഓണാഘോഷ പരിപാടിക്കിടെ കിണറ്റിൽ വീണ 15 കാരൻ മരിച്ചതും ഏതാനും ദിവസം മുമ്പാണ്. ജില്ലയിൽ മുങ്ങിമരണങ്ങൾ നിത്യസംഭവവുമായി മാറുന്നതിൽ രക്ഷിതാക്കൾക്കിടയിൽ ആശങ്ക വർധിക്കുന്നുണ്ട്. പല കുട്ടികളും രക്ഷിതാക്കൾ അറിയാതെയാണ് കുളത്തിലും, ജലാശയങ്ങളിലും കുളിക്കാൻ ഇറങ്ങുന്നത്. നീന്തൽ വഷമില്ലാത്ത കുട്ടികളാണ് അപകടത്തിൽപ്പെടുന്നതും.

ഫോട്ടോ : മൊഗ്രാൽ പുത്തൂർ ഉജീർക്കര കുളത്തിൽ മുങ്ങിമരിച്ച അഥിതി തൊഴിലാളിയുടെ മൃതദേഹം നാട്ടുകാർ പുറത്തെടുക്കുന്നു.

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments