Breaking News

*എംഎസ്എം കൗതുകം വിജ്ഞാനോത്സവം ശ്രദ്ധേയമായി.*

കാസർഗോഡ് : എം.എസ്.എം ബാലവേദി കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 30 ഞായര്‍  ദിവസം അമേ റോഡ് സലഫി മസ്ജിദ് കോംപ്ലക്സിൽ വെച്ച് നടന്ന *"കൗതുകം വിജ്ഞാനോത്സവം"* സ്വാതന്ത്ര്യദിന ക്വിസ് പരിപാടി മുഹമ്മദ് അലി സലഫി നിയന്ത്രിച്ചു. 
​വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള വിജയികൾ മത്സരത്തിൽ മാറ്റുരച്ചു.  *മുസൈൻ കുഞ്ചത്തൂർ, മുസ്തഫ, ശയ്യാൻ* എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 
​പരിപാടിയിൽ അതിഥിയായി ഇബ്രാഹിം കാലിക്കറ്റ് പങ്കെടുക്കുകയും, ഷാഫി കൊല്ലമ്പാടി ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. 
ഇബ്രാഹിം കാലിക്കട്ടും, ഷാഫി കൊല്ലമ്പാടിയും ഇരുവരും ചേർന്ന് കുട്ടികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.  ഇത്തരം വിജ്ഞാന വേദികളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുക്കുകയും തുടർന്നും വിജ്ഞാന കൗതുകങ്ങളിൽ മികവ് തെളിയിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ഉപദേശിച്ചു. 
​കാസർകോട് ജില്ലാതല മത്സരത്തിൽ വിജയം കൈവരിച്ചവർ ഇനി വരുന്ന ഞായറാഴ്ച എടവണ്ണ ജാമിഅ നദവിയയിൽ വെച്ച് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ മാറ്റുരക്കും.

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments