Breaking News

*മീനടത്തൂർ ഡയാലിസിസ്‌ സെന്ററിനായി വെൽ വിഷേസ്‌ മീറ്റിംഗ്‌ സംഘടിപ്പിച്ചു*

താനാളൂർ : മീനടത്തൂരിൽ പ്രവർത്തനം
ആരംഭിച്ച സി എച്ച്‌ ഫൗണ്ടേഷൻ ഡയാലിസിസ്‌ സെന്ററിന്റെ വെൽ വിഷേസ്‌ മീറ്റ്‌ തിരൂർ പ്രകാശ്‌ റിവർ വ്യൂ കോൺഫ്രൻസ്‌ ഹാളിൽ സംഘടിപ്പിച്ചു.  ഡയാലിസിസ്‌ സെന്ററിൽ നടത്തി വരുന്ന ഗുണമേന്മയുള്ള ഡയാലിസിസിനെ കുറിച്ചും സ്ഥാപനത്തിന്റെ ആവശ്യകതയെ കുറിച്ചും ചടങ്ങിൽ ചർച്ചകളുണ്ടായി. വെൽ വിഷേസ്‌ മീറ്റ്‌ തിരൂർ മുൻസിപ്പൽ ചെയർ മാൻ കീഴേടത്ത്‌ ഇബ്രാഹീം ഹാജി ഉദ്ഘാടനം ചെയ്തു.കിഡ്നി രോഗം സമൂഹത്തിൽ ക്രമാതീതമായി വർദ്ധിച്ച്‌ വരുന്നത്‌ ആശങ്കകൾണ്ടാക്കുന്നുണ്ടെന്നും പ്രതിവിധി ജീവിത ശൈ ലിയിലെ സമൂലമായ മാറ്റമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
കെ എൻ മുത്തു കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. 

പ്രമുഖ പണ്ഡിതൻ മുനീർ ഹുദവി വിളയിൽ മുഖ്യ പ്രഭാഷണം നടത്തി. സഹായിച്ചവരാരാണെന്ന് സഹായം ലഭിച്ചവർ അറിയാതെ പോകുന്നത്‌ യഥാർത്ഥ ജീവ കാരുണ്യ പ്രവർത്തനത്തിന്റെ മുഖലക്ഷണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഡോക്ടർ ഹാജിസ്‌ മോൻ കിഡ്നി ബോധവൽക്കരണ ക്ലാസ്‌ എടുത്തു
ടി പി എം മുഹ്സിൻ ബാബു, പുളിക്കൽ അഷ്‌റഫ്‌ , ശരീഫ്‌ ബാവ ഹാജി, തോട്ടുങ്ങൽ ഉസ്മാൻ ഹാജി, കൊക്കോടി നാസർ , പി എസ്‌ സഹദേവൻ, കുഞ്ഞു മീനടത്തൂർ , കെ പി ശിഹാബ്‌, ടി പി കോയക്കുട്ടി ഹാജി , കൊക്കൊടി സൈതലവി ഹാജി എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ: മീനടത്തൂർ സി.എച്ച്. ഫൗണ്ടേഷൻ ഡയാലിസിസ് സെന്റർ വെൽവിഷേസ് മീറ്റ് തിരൂർ നഗരസഭാധ്യക്ഷൻ കീഴേടത്ത് ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്യുന്നു.

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments