Breaking News

*ഓണത്തിന് നാട്ടിലെത്തിയ പ്രവാസികൾക്ക് സന്തോഷവാർത്ത; മടങ്ങുമ്പോൾ ടിക്കറ്റ് നിരക്കിൽ പകുതിയിലേറെ ലാഭിക്കാം*

ഓണാഘോഷത്തിന് നാട്ടിലെത്തിയ പ്രവാസികൾക്ക് സന്തോഷവാർത്ത. നിങ്ങൾക്ക് യുഎഇയിലേക്ക് മടങ്ങുമ്പോൾ 1600 ദിർഹത്തിലേറെ (41,632രൂപ) രൂപ ടിക്കറ്റ് ചാർജിൽ ലാഭിക്കാനാകും. സെപ്‌തംബർ പകുതിയോടെ ഭൂരിഭാഗം റൂട്ടുകളിലും ടിക്കറ്റ് നിരക്ക് 64 ശതമാനം വരെ കുറയുമെന്നാണ് റിപ്പോർട്ട്. ആറ് പ്രധാന ഇന്ത്യൻ നഗരങ്ങളിൽ നിന്ന് നേരിട്ടുള്ള വൺവേ ടിക്കറ്റുകളുടെ നിരക്കുകളാണ് ഇത്തരത്തിൽ കുറഞ്ഞത്.


ഈ റൂട്ടുകളിലെ ശരാശരി നിരക്ക് 2,089 ദിർഹത്തിൽ (54,356 രൂപ) നിന്ന് 894 ദിർഹമായി (23,262 രൂപ) കുറഞ്ഞു. ഏകദേശം 57 ശതമാനം കുറവാണുണ്ടായത്. ബംഗളൂരുവിൽ നിന്നുള്ള നിരക്കുകൾക്കാണ് ഏറ്റവും വലിയ വ്യത്യാസമുള്ളത്. ഓഗസ്റ്റിൽ 2,513 ദിർഹം (65,389 രൂപ) ആയിരുന്നെങ്കിൽ സെപ്‌തംബറിൽ 914 ദിർഹമായി (23,782) കുറഞ്ഞു. കൊച്ചിയിൽ നിന്നുള്ള യാത്രക്കാർക്കും ഇതേ രീതിയിൽ 1,200 ദിർഹത്തിലേറെ (31,224 രൂപ) ലാഭിക്കാനാകും.ഇന്ത്യ - യുഎഇ റൂട്ടിൽ ഈ വർഷത്തിലെ ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്കാണ് കഴിഞ്ഞ കുറച്ച് നാളുകളായി ഉണ്ടായിരുന്നത്. ഇതിൽ മാറ്റം വന്നുതുടങ്ങിയെന്നാണ് ട്രാവൽ ഏജന്റുമാർ പറയുന്നത്. എന്നിരുന്നാലും ദുബായിൽ സീസൺ ആരംഭിക്കാനിരിക്കുന്നതിനാൽ ടിക്കറ്റ് നിരക്ക് വീണ്ടും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.കൊച്ചിയിൽ നിന്ന് യുഎഇയിലേക്ക് ഓഗസ്റ്റ് 30ന് 2,272 ദിർഹമായിരുന്നു (59,118 രൂപ) ടിക്കറ്റ് നിരക്ക്. സെപ്‌തംബർ ആറിന് ഇത് 1,387 ദിർഹമായും (36,090 രൂപ) സെപ്റ്റംബർ 13 ന് 1,057 ദിർഹമായും (27,503 രൂപ) കുറഞ്ഞു. സെപ്‌തംബർ പകുതി കഴിഞ്ഞാൽ 53 ശതമാനത്തിലധികം നിരക്ക് കുറയും. കോഴിക്കോടും ഏതാണ്ട് സമാനമായ ഇടിവ് കാണിക്കുന്നുണ്ട്. ഓഗസ്റ്റ് 30ന് 2,285 ദിർഹമായിരുന്ന (59,456 രൂപ) ടിക്കറ്റ് നിരക്ക് നിന്ന് സെപ്‌തംബർ ആറിന് 1,608 ദിർഹമായും (41,840 രൂപ) സെപ്‌തംബർ 13 ന് 1,070 ദിർഹമായും (27,841രൂപ) കുറഞ്ഞു.

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments