Breaking News

*വഹ്ദത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യാ പഠനക്യാമ്പ് ഒക്ടോബർ 18 മുതൽ 21 വരെ ആലപ്പുഴയിൽ*

ആലപ്പുഴ : വഹ്ദത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യാ പ്രതിനിധികൾക്കായുള്ള പഠനക്യാമ്പ് 2026 ഒക്ടോബർ 18 മുതൽ 21 വരെ ആലപ്പുഴ സക്കരിയ ബസാർ ക്രിസ്റ്റൽ ടവറിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.പ്രവർത്തകരുടെ അറിവും ധാരണയും വർധിപ്പിക്കുക, ഖുർആന്റെയും പ്രവാചകചര്യയുടെയും വെളിച്ചത്തിൽ സമകാലിക വിഷയങ്ങളെ വിശകലനം ചെയ്യുക, രാജ്യത്തെ സാമൂഹിക-രാഷ്ട്രീയ സംഭവവികാസങ്ങളുടെ ഗതിവിഗതികൾ ചർച്ച ചെയ്യുക എന്നിവയാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യങ്ങൾ. പ്രവാചക അനുചരന്മാരുടെ ചരിത്രം, പ്രമുഖ പണ്ഡിതന്മാരുടെ രചനകൾ, പുതിയ തലമുറയിലെ സൈബർ സ്വാധീനം, പരിസ്ഥിതി സംരക്ഷണം - ഇസ്‌ലാമിക വീക്ഷണം തുടങ്ങിയ വിഷയങ്ങളിൽ ക്യാമ്പിൽ വിശദമായ പഠനങ്ങൾ നടക്കും.ക്യാമ്പിൽ വഹ്ദത്തെ ഇസ്‌ലാമി അഖിലേന്ത്യാ അധ്യക്ഷൻ സിയാഉദ്ദീൻ സിദ്ദീഖി, സെക്രട്ടറി ജനറൽ ഡോ. അനീസ് അഹ്‌മദ് തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുക്കും.എല്ലാ മനുഷ്യരുടെയും ഇഹ-പര മോക്ഷം ലക്ഷ്യമാക്കി 1994 മുതൽ പ്രവർത്തിച്ചുവരുന്ന വഹ്‌ദത്തെ ഇസ്‌ലാമി ഹിന്ദ്, രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും സജീവമാണ്. വിശ്വാസികളിൽ വ്യക്തമായ ഇസ്‌ലാമിക കാഴ്ചപ്പാട് വളർത്താനും ജീവിതം ഇസ്ലാമിക തത്വങ്ങൾക്കനുസരിച്ച് ചിട്ടപ്പെടുത്താനുമാണ് പ്രസ്ഥാനം പ്രാധാന്യം നൽകുന്നത്.ഇസ്‌ലാമോഫോബിയക്കെതിരെയും ഭരണകൂടങ്ങളിൽ നിന്നടക്കം ഉണ്ടാകുന്ന അപരവൽക്കരണ ശ്രമങ്ങൾക്കെതിരെയും ജനസമൂഹത്തിന് മുന്നറിയിപ്പ് നൽകാൻ സംഘടന നിരന്തരം ശ്രദ്ധിക്കുന്നു. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ, ബുൾഡോസർ രാജ്, സൗഹാർദ്ദം തകർക്കുന്ന സർക്കാർ നടപടികൾ എന്നിവക്കെതിരെ ജനങ്ങൾ ബോധവാന്മാരാകണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു.ആലപ്പുഴ പ്രസ്സ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ വഹ്‌ദത്തെ ഇസ്‌ലാമി സംസ്ഥാന അധ്യക്ഷൻ ഡോ. പി. മുഹമ്മദ് ഇസ്ഹാഖ്, ജനറൽ സെക്രട്ടറി ജലാലുദ്ദീൻ പി., കേന്ദ്ര കമ്മിറ്റി അംഗം നഈം തോട്ടത്തിൽ, ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗങ്ങളായ സിയാദ് ആലപ്പുഴ, അയ്യൂബ് ആലപ്പുഴ എന്നിവർ പങ്കെടുത്തു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments