കാരാട്ട് തറവാട്ടിൽ വിജയോത്സവം സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് : കാരാട്ട് തറവാട്ടിൽ വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച കുട്ടികൾക്കായി വിജയോത്സവം സംഘടിപ്പിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും എം എസ് സി അപ്ലൈഡ് ജിയോളജിയിൽ ഒന്നാം റാങ്ക് നേടിയ വി വി അഭിനവ് കൃഷ്ണൻ , സി എസ് ഐ ആർ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് നേടിയ രാജശ്രീ രത്നാകരൻ , ഇക്കഴിഞ്ഞഎസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയ കുട്ടികളെയുംഎൽ എസ് എസ് , യു എസ് എസ് പരീക്ഷ വിജയികളെയും അനുമോദിച്ചു.ഉപഹാരങ്ങളും വിതരണം ചെയ്തു.തറവാട് പ്രസിഡണ്ട് എ ഗംഗാധരൻ ആലയി വിജയോത്സവം ഉദ്ഘാടനം ചെയ്തു.തറവാട് സെക്രട്ടറികെ വി കൃഷ്ണൻ മുറിയനാവി അധ്യക്ഷത വഹിച്ചു.എ ടി ശശി ഹരിപുരംകുമാരൻ പടന്നക്കാട്ബേബി അച്യുതൻപുല്ലൂർഎന്നിവർ ആശംസകൾ അർപ്പിച്ചു.വി വി അഭിനവ് കൃഷ്ണൻമറുമൊഴി രേഖപ്പെടുത്തി.തുടർന്ന് തറവാട് വാർഷിക പൊതുയോഗവും നടത്തി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments