Breaking News

*പാസ്പോർട്ട് ചട്ടത്തിൽ മാറ്റം; കുട്ടികളുടെ പാസ്പോർട്ട് കാലാവധി 5 വർഷം വരെ*

പാസ്പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തി. കുട്ടികളുടെ പാസ്പോർട്ടിൻ്റെ കാലാവധി, വിവിധ പാസ്പോർട്ട് സേവനങ്ങളുടെ ഫീസ് എന്നിവയിലാണ് പ്രധാന മാറ്റങ്ങൾ. വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നു.

15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നൽകുന്ന 36 പേജുള്ള സാധാരണ പാസ്പോർട്ടിന്റെ കാലാവധി ഇനി അനുവദിച്ച തീയതി മുതൽ അഞ്ച് വർഷം വരെയോ കുട്ടിക്ക് 18 വയസ്സ് തികയുന്നതുവരെയോ ആയിരിക്കും. ഇതിൽ ഏതാണ് ആദ്യം സംഭവിക്കുന്നത് അതുവരെയാണ് സാധുത.
പാസ്പോർട്ട് സേവനങ്ങളുടെ ഫീസിലും നേരത്തേ പ്രഖ്യാപിച്ച വർധന നിലവിൽ വന്നിട്ടുണ്ട്. പുതിയ നിരക്കുകൾ ജൂലൈ ഒന്നുമുതലാണ് പ്രാബല്യത്തിൽ വന്നത്. മുതിർന്നവർക്ക് സാധാരണ വിഭാഗത്തിൽ 36 പേജുള്ള പുതിയതോ പുതുക്കുന്നതോ ആയ പാസ്പോർട്ടിന് 2,500 രൂപയാണ് പുതിയ ഫീസ്.
നേരത്തേ ഇത് 1,500 രൂപയായിരുന്നു. 60 പേജുള്ള പാസ്പോർട്ടിൻ്റെ ഫീസ് 2,000ൽനിന്ന് 3,500 രൂപയായി ഉയർന്നു. തത്കാൽ സേവനത്തിലും വർധനയുണ്ട്. കുട്ടികൾക്കുള്ള സാധാരണ 36 പേജ് പുതിയതോ പുതുക്കുന്നതോ ആയ പാസ്പോർട്ടിന്റെ ഫീസ് 1,000 രൂപയിൽനിന്ന് 1,750 രൂപയായി. ഇതേ പാസ്പോർട്ടിൻ്റെ തത്കാൽ ഫീസ് 3,000 രൂപയാണെന്നും ഗസറ്റ് വിജ്ഞാപനത്തിൽ പറയുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments