Breaking News

*ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും; 20-ാമത് ഏഷ്യൻ ഗെയിംസിന് കൊടിയേറി*

ഏഷ്യയുടെ കായികസ്വപ്നങ്ങൾക്ക് പുതിയ ചിറക് നൽകി 20-ാമത് ഏഷ്യൻ ഗെയിംസിന് കൊടിയേറി. നഗോയയിലെ പലോം മിസൂബോ സ്റ്റേഡിയത്തിൽ അത്യാധുനിക സാങ്കേതികവിദ്യകൾ സമന്വയിപ്പിച്ചാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. ജപ്പാൻ ചക്രവർത്തി നരുഹിതോ, ചക്രവർത്തിയുടെ പത്നി മസാകോ, കിരീടാവകാശി അകിഷിനോ, യുവരാജ്ഞി കികോ എന്നിവർ ഉദ്ഘാടത്തിൽ പങ്കെടുത്തു. ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യ പ്രസിഡന്റ് ഷെയ്ഖ് ജൊവാൻ ബിൻ ഹമദ് അൽ ഥാനിയും ചടങ്ങിന് സാക്ഷിയായി

മാർച്ച് പാസ്റ്റിൽ 158 അംഗങ്ങളുള്ള ഇന്ത്യൻ സംഘത്തെ പതാകയേന്തി നയിച്ചത് പാരീസ് ഒളിമ്പിക്സിലെ ഇരട്ട മെഡലിസ്റ്റായ വനിതാ ഷൂട്ടർ മനു ഭാക്കറും കബഡി താരം പവൻ സെഹ്റാവത്തും ചേർന്നാണ്. കഴിഞ്ഞ രണ്ട് ഏഷ്യൻ ഗെയിംസുകളിലും ഷോട്ട്പുട്ടിൽ സ്വർണം നേടിയ പുരുഷ അത്‌ലറ്റ് തജീന്ദർ പാൽ ടൂറിനെ ആയിരുന്നു പാതകവാഹകനായി ആദ്യം ചുമതലപ്പെടുത്തിയത്. എന്നാൽ അദ്ദേഹത്തിന് സെറിമോണിയൽ കിറ്റ് കൃത്യസമയത്ത് ലഭിക്കാത്തതിനാൽ പവനെ പതാകവാഹകനായി പകരം നിയോഗിക്കുകയായിരുന്നു. 29 മലയാളി താരങ്ങൾ ഉൾപ്പെടെ ആകെ 499 ഇന്ത്യൻ താരങ്ങളാണ് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നത്.ഏറ്റവും വലിയ വൻകരയുടെ കായിക സ്വപ്നങ്ങൾക്ക് ഇന്ന് ജപ്പാനിലെ അയ്‌ചി - നഗോയയിൽ ചിറകുമുളയ്ക്കുകയാണ്. ഏഷ്യൻ ഭൂഖണ്ഡത്തിലെ 46 രാജ്യങ്ങളിൽ നിന്നായി 10840 കായിക താരങ്ങൾ അയ്ചി- നഗോയ ഏഷ്യൻ ഗെയിംസിൽ മാറ്റുരയ്ക്കാൻ എത്തുന്നു. 43 കായിക ഇനങ്ങളിലായി 493 മെഡൽ ഇവന്റുകൾ. സ്ഥിരം കായിക ഇനങ്ങൾക്ക് പുറമേ ടെക്ബാൾ,മിക്സഡ് മാർഷ്യൽ ആർട്സ്, പാഡെൽ, സർഫിംഗ്,ബി.എം.എക്സ് ഫ്രീസ്റ്റൈൽ,വിർച്വൽ തായ്ക്കൊണ്ടോ, എക്സ്പാൻഡഡ് ഇ സ്പോർട്സ് തുടങ്ങിയ കായിക ഇനങ്ങൾ ഈ ഗെയിംസിൽ അരങ്ങേറ്റം കുറിക്കുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments