*68-ാമത് കുമ്പള സബ്ജില്ലാ കായികമേള ഒക്ടോബർ 6 മുതൽ* സംഘാടക സമിതി പ്രചരണ യോഗം ചേർന്നു.
കുമ്പള : 68-ാമത് കുമ്പള സബ്ജില്ലാ കായികമേള ഒക്ടോബർ 6, 7, 8, 9 തീയതികളിൽ കുമ്പള ഗവ. ബേസിക് യു.പി. സ്കൂൾ ഗ്രൗണ്ടിൽ (GSPS) വച്ച് നടക്കും. കായിക മാമാങ്കത്തിന്റെ വിജയകരമായ നടത്തിപ്പിനായി ചേർന്ന പ്രചരണ കമ്മിറ്റി യോഗം വിവിധ പദ്ധതികൾക്ക് രൂപം നൽകി.
മേളയുടെ സന്ദേശം മുഴുവൻ വിദ്യാലയങ്ങളിലും എത്തിക്കുന്നതിനും ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമായി സബ്ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിൽ പ്രത്യേക യോഗം വിളിച്ചുചേർക്കും. സബ്ജില്ലയിലെ മുഴുവൻ ഗവ. ഹയർസെക്കൻഡറി സ്കൂളുകളിലെയും പിടിഎ പ്രസിഡന്റുമാരെയും പ്രിൻസിപ്പൽമാരെയും ഉൾപ്പെടുത്തിയായിരിക്കും യോഗം ചേരുക.
കുമ്പള പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗത്തിൽ പബ്ലിസിറ്റി കമ്മിറ്റി ചെയർമാനും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അഷറഫ് കർള അധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. കെ. ആരിഫ് യോഗം ഉദ്ഘാടനം ചെയ്തു.
പ്രചരണ വിഭാഗം ജനറൽ കൺവീനറും കുമ്പള ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ രവി മുല്ലശ്ശേരി സ്വാഗതം ആശംസിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മഞ്ജുനാഥ ആൾവ, ഫസൽ പേരാൽ എന്നിവർക്കൊപ്പം സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, കായിക, മാധ്യമ രംഗങ്ങളിലെ പ്രമുഖരായ സുബൈർ മാസ്റ്റർ, താജുദ്ദീൻ മൊഗ്രാൽ, ബി. എൻ. മുഹമ്മദ് അലി, മുന്ന കുമ്പള, പി. എച്ച്. പെർവാഡ്, സിനാൻ, മുഹമ്മദുകുഞ്ഞി, അബ്ദുള്ള കളത്തൂർ, അബ്ദുൽ റഹിമാൻ ബെദ്രോടി, നിസാമുദ്ദീൻ, കെ. വി. യൂസഫ്, സൈഫുദ്ദീൻ കൊപ്പളം, മൊയ്തീൻ, അസീസ് കെ. എം. തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments