Breaking News

*കാറിന് തീപിടിച്ച് കത്തി നശിച്ചു:*

കാസർഗോഡ് : നെല്ലിക്കട്ടക്ക് പോകുന്ന വഴി അതുർക്കുഴി എന്ന സ്ഥലത്ത് വെച്ച് വിനോദ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള KL 13Q 6777 എന്ന നമ്പറിലുള്ള മാരുതി 800 കാർ പൂർണമായും കത്തി നശിച്ചു. അതുർക്കുഴി കയറ്റത്തിൽ വച്ച് എൻജിനിൽ തീ പിടിക്കുകയും ബ്രേക്ക് ചവിട്ടിയിട്ടും വാഹനം നിൽക്കാതെ പുറകിലോട്ട് വന്ന് അടുത്തുള്ള കോൺക്രീറ്റ് തൂണിൽ ഇടിച്ചു നിൽക്കുകയും ചെയ്തു. എൻജിനിൽ നിന്നും പുക ഉയരുന്നത് കണ്ട വാഹനം ഓടിച്ചിരുന്ന അഷറഫ് എന്ന വ്യക്തി ബ്രേക്ക് ചവിട്ടി വണ്ടി നിർത്താൻ ശ്രമിച്ചിരുന്നെങ്കിലും പുറകിലോട്ട് വന്ന് കോൺഗ്രീറ്റ് തൂണിൽ ഇടിച്ചു നിൽക്കുകയും ചെയ്യുകയായിരുന്നു. സീറ്റ് ബെൽറ്റ് അഴിച്ച് പെട്ടെന്ന് തന്നെ ഡ്രൈവർ പുറത്തിറങ്ങിയതിനാൽ ആളപായമില്ല. വിവരം ലഭിച്ചതിനെ തുടർന്ന് കാസർകോട് അഗ്നിരക്ഷാ നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ സുകു വർഗീസിന്റെ നേതൃത്വത്തിൽ സേന തീ അണക്കുകയും ചെയ്തു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അമൽ, സിറാജുദ്ദീൻ, വൈശാഖ് എം എ, ഡ്രൈവർ പ്രസീത് ഇ, ഹോം ഗാർഡുമാരായ രാജേന്ദ്രൻ എ, ശ്രീജിത്ത് പി എന്നിവരും ദൗത്യത്തിൽ പങ്കെടുത്തു. ഷോർട്ട് സർക്യൂട്ട് ആയിരിക്കാം തീപിടുത്തത്തിന് കാരണമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments