*'അമിത് ഷായ്ക്ക് ജയ് ശ്രീറാം ആകാം, ഐപിഎസ് ഓഫീസര്‍ക്ക് അസ്സലാമു അലൈക്കും പാടില്ലേ?': ചോദ്യവുമായി സിദ്ധാർഥ് വരദരാജൻ*
ന്യൂഡല്‍ഹി : കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് 'ജയ് ശ്രീറാം' വിളിക്കാം, എന്നാൽ ഐപിഎസ് ഓഫീസര്‍ക്ക് 'അസ്സലാമു അലൈക്കും' പറയാൻ അനുവാദമില്ലേ എന്ന് പ്രമുഖ മാധ്യമപ്രവർത്തകനും 'ദി വയർ' എഡിറ്ററുമായ സിദ്ധാർത്ഥ് വരദരാജൻ. പശ്ചിമ ബംഗാളിൽ ഇസ്‌ലാമിക അഭിവാദ്യങ്ങളും പദങ്ങളും ഉപയോഗിച്ചതിന് മുസ്‌ലിം ഐപിഎസ് ഉദ്യോഗസ്ഥ ബുഷ്റ ബാനോയെ സ്ഥലംമാറ്റിയ സംഭവത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കേന്ദ്ര ആഭ്യന്തരമന്ത്രി എന്ന നിലയിൽ അമിത് ഷാ ഇന്ത്യൻ ഭരണകൂടത്തെയാണ് പ്രതിനിധീകരിക്കുന്നത്. അദ്ദേഹത്തിന് എപ്പോൾ വേണമെങ്കിലും ജയ് ശ്രീറാം എന്ന മതപരമായ മുദ്രാവാക്യം വിളിക്കാൻ അനുവാദമുണ്ട്. 'നിങ്ങൾക്ക് സമാധാനം ഉണ്ടാകട്ടെ' എന്ന് മാത്രം അർത്ഥമുള്ള ഒരു സാധാരണ അഭിവാദ്യ ശൈലിയായ 'അസ്സലാമു അലൈക്കും' എന്ന് പറഞ്ഞതിനാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. സോഷ്യൽ മീഡിയയിലെ ഫാസിസ്റ്റ് പ്രവണതയുള്ള ഹാൻഡിലുകളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് പശ്ചിമ ബംഗാൾ സർക്കാർ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വ സംഘടന നൽകിയ പരാതിക്ക് പിന്നാലെയാണ് ബുഷ്റ ബാനോയെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയത്. ഖരഗ്പൂർ അഡീഷണൽ പൊലീസ് സൂപ്രണ്ട് സ്ഥാനത്ത് നിന്നും സ്റ്റേറ്റ് ആംഡ് പൊലീസിന്റെ ഡെപ്യൂട്ടി കമാൻഡന്റായാണ് സംസ്ഥാന സർക്കാർ സ്ഥലം മാറ്റിയത്. സിവിൽ സർവീസ് വിദ്യാർഥികൾക്കായി പങ്കുവെച്ച വിഡിയോയിൽ ഇസ്‌ലാമിക പദങ്ങളും അഭിവാദ്യങ്ങളും ഉപയോഗിച്ചുവെന്നാണ് പരാതി.
സെപ്റ്റംബർ 13നാണ് ബുഷ്റ ബാനോ തന്റെ യുപിഎസ്‌സി പഠനയാത്രയെക്കുറിച്ച് വിശദീകരിക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. അലിഗഡ് മുസ്‌ലിം സർവകലാശാലയിലെ റെസിഡൻഷ്യൽ കോച്ചിങ് അക്കാദമി തന്റെ സിവിൽ സർവീസ് പഠനത്തിന് എങ്ങനെ സഹായകമായി എന്ന് അവർ വിഡിയോയിൽ വിശദീകരിക്കുന്നുണ്ടായിരുന്നു. എന്നാൽ ഈ വിഡിയോയുടെ തുടക്കത്തിലും അവസാനത്തിലുമായി അവർ 'അസലാമു അലൈക്കും', 'ഇൻഷാ അല്ലാഹ്', തുടങ്ങിയ 'ദൈവത്തിന്റെ രക്ഷയുണ്ടാവട്ടെ' എന്നർഥം വരുന്ന ഇസ്‌ലാമിക അഭിവാദ്യങ്ങളും പദങ്ങളും ഉപയോഗിച്ചതാണ് ഹിന്ദുത്വ സംഘടനകളെ പ്രകോപിപ്പിച്ചത്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments