Breaking News

*ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി നിയമം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ*

ന്യൂഡൽഹി : ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി നിയമം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ മൃത്യുഞ്ജയ് കുമാർ നാരായണൻ അറിയിച്ചു.

2023ൽ പാർലമെന്റ് പാസാക്കിയ ബില്ലിന് കഴിഞ്ഞ മാസം രാഷ്ട്രപതി അംഗീകാരം നൽകിയതോടെയാണ് നിയമമായത്. രജിസ്ട്രേഷൻ വൈകുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കർശനമാക്കുന്നതാണ് പുതിയ നിയമം.

പുതിയ നിയമപ്രകാരം സ്കൂൾ പ്രവേശനം, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, ആധാർ, വോട്ടർ പട്ടികയിൽ പേരുചേർക്കൽ തുടങ്ങിയവയ്ക്ക് പ്രായവും ജനനസ്ഥലവും തെളിയിക്കാനുള്ള പ്രധാന രേഖ ജനന സർട്ടിഫിക്കറ്റായിരിക്കും. ജനന-മരണ സർട്ടിഫിക്കറ്റുകൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറും. ജനനം രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ ആധാറുമായി ബന്ധിപ്പിക്കും.

21 ദിവസത്തിനുള്ളിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം. 21 മുതൽ 30 ദിവസം വരെ നിശ്ചിത ഫീസ് അടച്ച് രജിസ്ട്രാർ മുഖേനയും, 30 ദിവസം മുതൽ ഒരു വർഷം വരെ ജില്ലാ രജിസ്ട്രാറുടെ അനുമതിയോടെ പിഴ അടച്ചും രജിസ്റ്റർ ചെയ്യാം. ഒരു വർഷം മുതൽ രണ്ട് വർഷം വരെ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന്റെയോ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെയോ അനുമതി വേണം. രണ്ട് വർഷത്തിന് ശേഷം രജിസ്റ്റർ ചെയ്യാൻ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് നിർബന്ധമാണ്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments