Breaking News

*മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽഓപ്പറേഷൻ തൂഫാൻ മാതൃകയിൽ പരിശോധന ആരംഭിക്കണം*

കുമ്പള : മഞ്ചേശ്വരം താലൂക്കിലെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി നടക്കുന്ന പ്രകൃതിവിഭവങ്ങളുടെ അനധികൃത ചൂഷണത്തിനെതിരേ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ‘ഓപ്പറേഷൻ തൂഫാൻ’ മാതൃകയിൽ  പരിശോധന ആരംഭിക്കണമെന്ന് സാമൂഹ്യ പ്രവർത്തകൻ കേശവ നായക് കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കൊയിപ്പാടി, പുത്തിഗെ, ബായാർ വില്ലേജുകളിലെ അനന്തപുരം, പാദക്കൽ, പൈവളിഗെ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന്
മണ്ണും ചെങ്കല്ലും ഉൾപ്പെടെയുള്ള പ്രകൃതിവിഭവങ്ങൾ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോകുന്നത് തുടരുകയാണ്. 
കർണാടക ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിലേക്കാണ് കടത്തുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തോളമായി ഇത് തുടരുന്നു.
കൂറ്റൻടോറസ് വാഹനങ്ങളിൽ രാപ്പകൽ വ്യത്യാസമില്ലാതെയാണ് മണ്ണും ചെങ്കല്ലും കടത്തുന്നത്.
ഇതിന് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ട്.
മഞ്ചേശ്വരം, കാസർകോട് താലൂക്കുകളിലെ വിവിധ പ്രദേശങ്ങളിൽ അനധികൃത ചെങ്കൽ ക്വാറികളുടെ പ്രവർത്തനം തകൃതിയായി നടക്കുന്നു.
ഇതിനെതിരേ മന്ത്രിമാർക്കും, വകുപ്പ് മേധാവികൾക്കും നിരവധി പരാതികൾ നൽകിയിട്ടും  നടപടിയുണ്ടായില്ല.
ഉന്നത രാഷ്ട്രീയ നേതൃത്വത്തവുമായി പിടിപാടുള്ളവരാണ് മാഫിയകളെന്ന് സംശയമുണ്ട്.
പരാതിപ്പെടുന്നവരുടെ വിവരങ്ങൾ റവന്യൂ, മൈനിങ് ആൻഡ് ജിയോളജി വകുപ്പുകളിലെ ചില ഉദ്യോഗസ്ഥർ തന്നെ മാഫിയകൾക്ക് ചോർത്തി നൽകുന്നതായും അദ്ദേഹം ആരോപിച്ചു.
ടൂറിസം കേന്ദ്രമായ അനന്തപുരം വ്യവസായ പാർക്കിന്റെ സമീപ പ്രദേശങ്ങൾ ഉൾപ്പെടെയുള്ള മേഖലകളിൽ നടക്കുന്ന പ്രകൃതിവിഭവങ്ങളുടെ അനധികൃത കടത്ത് നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം.
വിഷയത്തിൽ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
അനിയന്ത്രിതമായ ഇത്തരം  ചൂഷണം തുടർന്നാൽ ചൂരൽമല, മുണ്ടക്കൈ പോലുള്ള ദുരന്തങ്ങൾക്ക് സമാനമായ സാഹചര്യങ്ങൾ ഭാവിയിൽ ഈ പ്രദേശങ്ങളിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും,
ചെങ്കൽ മാഫിയകളെ അമർച്ച ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കേശവ നായക് ആവശ്യപ്പെട്ടു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments