*ഹെലികോപ്ടർ കരാർ കാലാവധി നാളെ അവസാനിക്കുന്നു; സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ*
എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്ററിൻെറ കാലാവധി നാളെ അവസാനിക്കുന്നു. ഇടത് സർക്കാർ ഉണ്ടാക്കിയ കരാറിനെ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ ധൂർത്തെന്ന് വിശേപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ കരാർ റദ്ദാക്കുമോ എന്നതിൽ ഉറ്റുനോക്കുന്നു. മുഖ്യമന്ത്രിയുടെ പരിഗണനയിലാണ് ഫയൽ. അതേസമയം നിലവിലെ കരാർ നീട്ടണമെന്നാണ് ഡിജിപിയുടെ ശുപാർശ.
പൊലീസ് ഫണ്ടുപയോഗിച്ചാണ് അന്നത്തെ സർക്കാർ ഹെലികോപ്റ്റർ വാടക്കെടുത്തത്ർ. ആദ്യം പവൻഹാൻസും പിന്നീട് ചിപ്സണ്‍ ഏവിയേഷനുമാണ് കരാറുകാർ. പ്രതിമാസം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് വേണ്ടത്. അധികമായ ഓരോ മണിക്കൂറിനും 90,000 രൂപ നൽകണം. മൂന്നു വർഷത്തെ കരാർ കാലാവധി നാളെ അവസാനിക്കും. കരാർ നീട്ടണമെന്നാണ് ഡിജിപിയുടെ ശുപാർശ. മൂന്നു മാസം മുമ്പേ പൊലീസ് ശുപാർശ നൽകിയിട്ടും സർക്കാർ ഇത് വരെ തീരുമാനമെടുത്തിട്ടില്ല. മുഖ്യമന്ത്രി കൈകാര്യ ചെയ്യുന്ന ധനവകുപ്പാണ് അന്തിമതീരുമാനമെടുക്കേണ്ടത്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments